യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനെതിരെ ഗോള്‍മഴ പെയ്യിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനെതിരെ ഗോള്‍മഴ പെയ്യിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ആവേശകരമായ രണ്ടാംപാദ സെമി ഫൈനലില്‍ സിറ്റി 4-0ന് റയലിനെ തോല്‍പ്പിച്ചു. ഇതോടെ അഗ്രിഗേറ്റ് സ്കോര്‍ 5-1ന്റെ ജയവുമായി സിറ്റി കലാശപ്പോരിന് അര്‍ഹത നേടി.
ബെര്‍നാര്‍ഡോ സില്‍വ സിറ്റിക്ക് വേണ്ടി ഇരട്ടഗോള്‍ നേടി. 23, 37 മിനിറ്റുകളിലായിരുന്നു സില്‍വയുടെ ഗോളുകള്‍. മാനുവല്‍ അകാന്‍ജി (76'), ജൂലിയന്‍ അല്‍വാരസ് (90+1) എന്നിവരാണ് സിറ്റിയുടെ മറ്റുള്ള ഗോള്‍ സ്കോറര്‍മാര്‍.
ജൂണ്‍ 11ന് നടക്കുന്ന ഫൈനലില്‍ ഇന്റര്‍ മിലാനാണ് സിറ്റിയുടെ എതിരാളി. എസി മിലാനെ ഇരുപാദങ്ങളിലുമായി 3-0ന് തോല്‍പ്പിച്ചാണ് ഇന്റര്‍ ഫൈനലിലെത്തിയത്.
"
https://www.facebook.com/Malayalivartha