ഗോകുലം കേരള എഫ്.സിക്ക് ഇന്ന് കിരീടപ്പോരാട്ടം
ഗോകുലം കേരള എഫ്.സിക്ക് ഇന്ന് കിരീടപ്പോരാട്ടം. ട്രാന്‍സ്റ്റേഡിയയില്‍ വൈകുന്നേരം ആറിന് നടക്കുന്ന മത്സരത്തില്‍ കിക്ക് സ്റ്റാര്‍ട്ട് എഫ്.സിയാണ് മലബാറിയന്സിന്റെ എതിരാളികള്‍.വെള്ളിയാഴ്ച സെമി ഫൈനലില്‍ ഈസ്റ്റേണ്‍ സ്പോര്‍ട്ടിങ് യൂനിയനെ 5-1ന് തകര്‍ത്താണ് ഗോകുലം ഫൈനലിലെത്തിയത്.
നിലവിലെ ചാമ്പ്യന്മാര്ക്കുവേണ്ടി സബിത്ര ഭണ്ഡാരിയും ഇന്ദുമതി കതിരേശനും ഇരട്ട ഗോളുകള്‍ നേടി. വിവിയന്‍ കൊനാഡിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.
2019-20, 2021-22 വനിത ലീഗ് ജേതാക്കളായ ഗോകുലം ഹാട്രിക് കിരീടത്തിനരികിലാണ്. കോവിഡ് കാരണം 2020-21ല്‍ മത്സരങ്ങള്‍ നടന്നില്ല. ഇക്കുറി ഗ്രൂപ് എ ജേതാക്കളായാണ് ഗോകുലം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഏഴില്‍ ആറ് മത്സരങ്ങളിലും മികച്ച ജയം നേടിയപ്പോള്‍ മിസാക യുനൈറ്റഡ് ഗോകുലത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
https://www.facebook.com/Malayalivartha