ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ആഴ്സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ചാമ്പ്യന്മാരായത്. നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്സണലിനെ ഞെട്ടിച്ചത് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു.
ആഴ്സണല്‍ നിലവില്‍ സിറ്റിയേക്കാളും നാല് പോയിന്റ് പിന്നിലാണ്. ഒരു മത്സരം മാത്രമാണ് അവര്‍ക്ക് ഇനി പ്രീമിയര്‍ ലീഗില്‍ ബാക്കിയുള്ളത്. പരമാവധി മൂന്ന് പോയിന്റ് മാത്രമാണ് മത്സരത്തില്‍ ജയിച്ചാല്‍ ലഭ്യമാകുക. ഇതോടെയാണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ കിരീട നേട്ടത്തിന് വഴിയൊരുങ്ങിയത്.
https://www.facebook.com/Malayalivartha