വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് എതിരാളിയില്ല... മൂന്നാംതവണയും ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് കിരീടം
വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് എതിരാളിയില്ല. തുടര്‍ച്ചയായി മൂന്നാംതവണയും ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് കിരീടം. ഫൈനലില്‍ കര്‍ണാടക കിക്ക് സ്റ്റാര്‍ട്ട് എഫ്സിയെ അഞ്ച് ഗോളിന് തകര്‍ത്തു.
കലാശപ്പോരില്‍ ഗോകുലത്തിന്റെ സമഗ്രാധിപത്യത്തിനുമുന്നില്‍ എതിരാളിക്ക് പിടിച്ചുനില്‍ക്കാനായില്ല. സന്ധ്യ രംഗനാഥന് രണ്ട് ഗോളടിച്ചു. ടൂര്‍ണമെന്റിലെ ടോപ് സ്കോററായ സബിത്ര ഭണ്ഡാരി, ഇന്ദുമതി കതിരേശന്, റോജാദേവി എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി.
10 കളിയും തോല്‍ക്കാതെയാണ് വിജയനേട്ടം. ഒമ്പതും ജയിച്ചപ്പോള്‍ ഒന്ന് സമനിലയായി. അടിച്ചുകൂട്ടിയത് 64 ഗോള്‍. അതില്‍ 29 എണ്ണം നേപ്പാള്‍ ദേശീയതാരം സബിത്രയുടെ ബൂട്ടില്‍നിന്നായിരുന്നു.
ഒമ്പതുവീതം സന്ധ്യ രംഗനാഥനും ഇന്ദുമതിയും നേടി. മഹാരാഷ്ട്ര സ്വദേശിയായ ആന്തണി സാംസണ് ആന്‍ഡ്രൂസാണ് തുടര്‍വിജയം നേടിയ പരിശീലകന്. കഴിഞ്ഞ സീസണില്‍ സേതു എഫ്സിയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്.
"
https://www.facebook.com/Malayalivartha