അഭിമാന നേട്ടം....20 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി ന്യൂ കാസില്‍ യുനൈറ്റഡ്
അഭിമാന നേട്ടം....20 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി ന്യൂ കാസില്‍ യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും 70 പോയന്റുമായി ആദ്യ നാലില്‍ ഇടം ഉറപ്പിച്ചതോടെയാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യരായത്.
ഒരു മത്സരം കൂടി ശേഷിക്കെയാണ് അഭിമാന നേട്ടം കൈവരിച്ചത്. അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ശനിയാഴ്ച ആസ്റ്റണ്‍ വില്ലയോട് സമനിലയില്‍ കുടുങ്ങിയത് ന്യൂകാസിലിന് അനുഗ്രഹമായി.88 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും 81 പോയന്റുള്ള ആഴ്സണലുമാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ മറ്റു ടീമുകള്‍.
നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും യോഗ്യതക്കരികിലാണ്. ഒരു മത്സരം കൂടുതല്‍ കളിച്ച ലിവര്പൂളിനേക്കാള് മൂന്ന് പോയന്റ് മുന്നിലായതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോറ്റില്ലെങ്കില്‍ അവര്‍ക്കും യോഗ്യത ഉറപ്പിക്കാനാവും.
ഞായറാഴ്ചയാണ് ലീഗിലെ മത്സരങ്ങള്‍ക്ക് വിരാമമാകുന്നത്. 2002-03 സീസണില്‍ ഇതിഹാസ പരിശീലകന് സര് ബോബി റോബ്സന്റെ കീഴിലാണ് ന്യൂകാസില്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കളിച്ചത്.
ഇപ്പോള്‍ എഡ്ഡി ഹോവിന്റെ ശിക്ഷണത്തില്‍ അവര്‍ യൂറോപ്പിലെ അഭിമാന പോരാട്ടത്തിലേക്ക് തിരിച്ചെത്തുകയാണ്.
"
https://www.facebook.com/Malayalivartha