ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര... ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ ലോകറാങ്കിംഗില്‍ ഒന്നാമതെത്തുന്നത്
ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ ലോകറാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.
ലോക ചാംപ്യന്‍ ആന്ഡേഴ്സണ് പീറ്റേഴ്സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്. ഒന്നാം സ്ഥാനത്തുള്ള നീരജിന് 1455 പോയിന്റാണുള്ളത്. ആന്ഡേഴ്സണ് 1433 പോയന്റുമായി രണ്ടാമതും ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്ലെച്ചിന് 1416 പോയന്റുമായി മൂന്നാമതുമാണ്. 2022 ആഗസ്റ്റ് മുതല്‍ നീരജ് ലോകറാങ്കിംഗില്‍ രണ്ടാമതായിരുന്നു.
ഇത്തവണ ഡയമണ്ട് ലീഗില്‍, മേയ് അഞ്ചിന് ദോഹയില്‍ നടന്ന ആദ്യ മത്സരത്തില്‍ താരം ഒന്നാം സ്ഥാനം നേടിയിട്ടുണ്ടായിരുന്നു. ഇനി ജൂണ്‍ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം നടക്കുക.
നെതര്‍ലന്‍ഡ്സില്‍ വെച്ച് നടക്കുന്ന എഫ് ബി കെ ഗെയിംസില്‍ താരം പങ്കെടുക്കും. ജൂണ്‍ 13ന് ഫിന്‍ലന്‍ഡില്‍ വെച്ച് നടക്കുന്ന പാവോ നുര്‍മി ഗെയിംസിലും നീരജ് പങ്കെടുക്കും.
https://www.facebook.com/Malayalivartha