Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്.... 15 റണ്ണിന് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ധോനിപ്പട ഫൈനലില്‍

24 MAY 2023 01:50 PM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്.... 15 റണ്ണിന് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ധോനിപ്പട ഫൈനലില്‍.


ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്താക്കപ്പെട്ടു. ബാറ്റിങ് തുടങ്ങി മൂന്നാം ഓവറില്‍ സ്‌കോര്‍ 22ല്‍ നില്‍കെ ടൈറ്റന്‍സിന്റെ ആദ്യ വിക്കറ്റ് വീണു.


11 പന്തില്‍ 12റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നാലെ എട്ട് റണ്‍സ് മാത്രം നേടി ഹാര്‍ദിക് പാണ്ഡ്യയും മടങ്ങി. അതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി.

ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് റണ്ണുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 പന്തുകള്‍ നേരിട്ട് 17 റണ്‍സുമായി ദാസുന്‍ ശനകയും കളം വിട്ടു. പിന്നാലെ എത്തിയ ഡേവിഡ് മില്ലറാകട്ടെ വെറും നാല് റണ്‍സ് മാത്രമാണ് നേടിയത്. താരങ്ങള്‍ ഓരോരുത്തരായി കൂടാരം കയറിയപ്പോഴും ഗില്ലിന്റെ സാന്നിധ്യം പ്രതീക്ഷ നല്‍കുന്നതായിരുന്നു.

പക്ഷെ, ഈ പ്രതീക്ഷയ്ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 38 ബോളില്‍ 4 ഫോറും 1 സിക്‌സും സഹിതം 42 റണ്‍സ് നേടിയെങ്കിലും ?ഗില്ലിന്റെ പുറത്താകല്‍ ടൈറ്റന്‍സിന് കനത്ത തിരിച്ചടിയായി. ഈ സമയം 88-5 എന്ന നിലയില്‍ ടൈറ്റന്‍സ് തകര്‍ന്നു. സ്‌കോര്‍ബോര്‍ഡില്‍ 100 കടത്താന്‍ 15-ാം ഓവര്‍ പിന്നിടേണ്ടിവന്നു. അതിനിപ്പുറം രാഹുല്‍ തെവാത്തിയയും പുറത്തായി. വെറും മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ എത്തിയ വിജയ് ശങ്കറും റാഷിദ് ഖാനും ചേര്‍ന്ന് ചെറിയൊരു പ്രതിരോധം തീര്‍ത്തെങ്കിലും 14 റണ്‍സ് കുറിച്ച് ശങ്കര്‍ പുറത്തായതോടെ അതും അവസാനിച്ചു. പിന്നാലെ റണ്ണൊന്നും എടുക്കാതെ ദര്‍ശന്‍ നല്‍കണ്ഡെയയും മടങ്ങി.

16 പന്തില്‍ 30 എടുത്ത് റാഷിദ് ഖാനും പുറത്തായി. അഞ്ച് റണ്‍സുമായി മുഹമ്മദ് ഷമി അവസാന ബോളില്‍ പുറത്തായി. ഏഴ് റണ്‍സെടുത്ത നൂര്‍ അഹമ്മദ് പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് എടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
ഫൈനലിലെത്താന്‍ ടൈറ്റന്‍സിന് ഇനിയും ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ജയിച്ചാല്‍ കലാശപ്പോരിലെത്താന്‍ കഴിയും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (42 minutes ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (1 hour ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (3 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (3 hours ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (3 hours ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (4 hours ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (4 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (5 hours ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (5 hours ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (5 hours ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (5 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (5 hours ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (5 hours ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (5 hours ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends