സൗദി ലീഗില്‍ റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളില്‍ അല്‍ നസ്റിന് ജയം....അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അല്‍ നസ്ര് തോല്‍പ്പിച്ചത്
അല്‍ ഷബാബിനെതിരെ 59ാം മിനിറ്റില്‍ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി ഓടിക്കയറിയാണ് റൊണാള്‍ഡോ ഗോളടിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളില്‍ അല്‍ നസ്റിന് ജയം. അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അല്‍ നസ്ര് തോല്‍പ്പിച്ചത്.
ക്രിസ്റ്റ്യന്‍ ഗുവാന്‍സയുടെ ഇരട്ടഗോളില്‍ ഷബാബാണ് ആദ്യം മുന്നിലെത്തിയത്. ടാലിസ്ക, അബ്ദുറഹ്മാന് എന്നിവരുടെ ഗോളുകളിലൂടെ അല്‍ നസ്ര് ഒപ്പമെത്തി. 59ആം മിനുറ്റിലായിരുന്നു റൊണാള്‍ഡോയുടെ വിജയഗോള്‍. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ മൂന്ന് പോയിന്റ് പിന്നില്‍ രണ്ടാംസ്ഥാനത്താണ് അല്‍ നസ്ര്. അല്‍ ഇത്തിഹാദാണ് ഒന്നാംസ്ഥാനത്ത്. അല്‍ നസ്റിന്റെ ജയത്തോടെ അല്‍ ഇത്തിഹാദിന് കിരീടം ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
അല്‍ ഷബാബിനെതിരെ 59ാം മിനിറ്റില്‍ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി ഓടിക്കയറിയാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്.
"
https://www.facebook.com/Malayalivartha