Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മുന്‍ നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി... ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ ആദ്യ ഇന്നിങ്സില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പെടാപാടു പെടുന്നു

09 JUNE 2023 09:38 AM IST
മലയാളി വാര്‍ത്ത

മുന്‍ നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി... ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ ആദ്യ ഇന്നിങ്സില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പെടാപാടു പെടുകയാണ് ഇന്ത്യ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എടുത്തിട്ടുണ്ട്.

ആസ്ട്രേലിയ എടുത്ത 469 എന്ന കൂറ്റന്‍ സ്‌കോറിനു മറുപടി പറയാന്‍ ഇറങ്ങിയ മുന്‍ നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ആദ്യ 5 പേരും അര്‍ധ സെഞ്വറി പോലും തികയ്ക്കാതെ കൂടാരം കയറി.

രോഹിത് ശര്‍മ(15), ശുഭ്മാന്‍ ഗില്‍(13), ചേതേശ്വര്‍ പൂജാര(14), വിരാട് കോലി(14), രവീന്ദ്ര ജഡേജ (48) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്.

5.5 ഓവറില്‍ 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ പാറ്റ് കമ്മിന്‍സ്. മികച്ച പന്തിലൂടെ കമ്മിന്‍സ് രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ സ്‌കോട് ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കി. വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ടീം സ്‌കോര്‍ 50ല്‍ എത്തിച്ചെങ്കിലും പൂജാര വീണു. കാമറൂണ്‍ ഗ്രീനിന്റെ പന്ത് ലീവ് ചെയ്ത പൂജാരയ്ക്ക് പിഴച്ചു. ഇന്‍സ്വിങ്ങറായി മാറിയ പന്ത് വിക്കറ്റ് പിഴുതു. പൂജാരയ്ക്ക് പകരം അജിങ്ക്യ രഹാനെ ക്രീസിലെത്തി.

രഹാനെയും കോലിയും ചേര്‍ന്ന് ഇന്നിങ്സ് പടുത്തുയര്‍ത്തുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗള്‍സറില്‍ വിരാട് കോലി, സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തി. ഇന്ത്യയുടെ സ്‌ക്കോര്‍ 4ന് 71.. ഏകദിന ശൈലിയില്‍ പന്ത് വീശിയപ്പോള്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയേക്കും എന്ന പ്രതീക്ഷയുണ്ടായി. അര്‍ധസെഞ്വറിയുടെ (48) പടിക്കല്‍ ജഡഡേജയും വീണു. ലയണ്‍ന്‍രെ പന്തില്‍ സ്മിത്ത് പിടിച്ചു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രഹാനെയും (29) ശ്രീകര്‍ ഭരതും(5) ആണ് ക്രീസിലുള്ളത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (12 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

Malayali Vartha Recommends