ഗോവയില്‍ നടന്ന ദേശീയ ഗെയിംസ് ബീച്ച് ഫുട്ബാളില്‍ കേരളം നേടിയ സ്വര്‍ണം മണ്ണഞ്ചേരിക്കും കാവുങ്കലിനും അഭിമാനമാകുന്നു...
ഗോവയില്‍ നടന്ന ദേശീയ ഗെയിംസ് ബീച്ച് ഫുട്ബാളില്‍ കേരളം നേടിയ സ്വര്‍ണം മണ്ണഞ്ചേരിക്കും കാവുങ്കലിനും അഭിമാനമാകുന്നു. സ്വര്‍ണ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ ലെനിന് മിത്രയും അംഗം മുഹമ്മദ് ഉനൈസും ഈ നാട്ടുകാരാണ്. ആതിഥേയരായ ഗോവക്ക് എതിരെ ഉനൈസ് രണ്ട് ഗോള്‍ നേടി.
ഗോവ, ഝാര്‍ഖണ്ഡ്, ഡല്‍ഹി, ലക്ഷദ്വീപ് ടീമുകളെ ലീഗില്‍ പരാജയപ്പെടുത്തി സെമിയില്‍ ഇടംപിടിച്ച കേരളം കരുത്തരായ പഞ്ചാബിനെ തകര്‍ത്താണ് ഫൈനലില്‍ എത്തിയത്.
ഫൈനലില്‍ ഗോവയെ തോല്പിച്ച് കിരീടം നേടി. ഇരുവരും ജില്ല ഫുട്ബാള്‍ ടീം അംഗങ്ങളാണ്.
"
https://www.facebook.com/Malayalivartha