Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരേന്ത്യയിൽ അതി കഠിനമായ ചൂട്.... രാജ്യതലസ്ഥാന മേഖലയായ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു


സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു


കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പം... എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍....


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം...

30 APRIL 2025 07:29 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് 20 ഓവറില്‍ ഒന്‍പതുവിക്കറ്റിന് 204 റണ്‍സിലെത്തി.

ആങ്ക്രിഷ് രഘുവംശി (32 പന്തില്‍ 44), റിങ്കു സിങ് (25 പന്തില്‍ 36), റഹ്മാനുള്ള ഗുര്‍ബാസ് (12 പന്തില്‍ 26), സുനില്‍ നരെയ്ന്‍ (16 പന്തില്‍ 27), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (16 പന്തില്‍ 27) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.


ഡല്‍ഹിക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക് 43 റണ്‍സിന് മൂന്നുവിക്കറ്റ് നേടി. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ നാല് ഓവറില്‍ 27 റണ്‍സിനും വിപ്രാജ് 41 റണ്‍സിനും രണ്ടുവീതം വിക്കറ്റ് നേടി.ടോസ് നേടിയ ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യപന്തില്‍ ഫോറടിച്ചുകൊണ്ടാണ് റഹ്മാനുള്ള ഗുര്‍ബാസ് തുടങ്ങിയത്.

അതേ ഓവറിലെ അവസാനപന്തിലും ഫോര്‍. നേരിട്ട ആദ്യപന്തില്‍ സിക്സോടെ തുടങ്ങിയ മറ്റൊരു ഓപ്പണര്‍ സുനില്‍ നരെയ്നും കത്തിക്കയറിയതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. മൂന്ന് ഓവറില്‍ 48 റണ്‍സിലെത്തിയെങ്കിലും മൂന്നാം ഓവറിലെ അവസാനപന്തില്‍ സ്റ്റാര്‍ക്കിനുമുന്നില്‍ ഗുര്‍ബാസ് (12 പന്തില്‍ 26) വീഴുകയായിരുന്നു.

ഗുര്‍ബാസും നരെയ്നും ചേര്‍ന്ന് 18 പന്തില്‍ 48 റണ്‍സടിച്ചിരുന്നു. പവര്‍പ്ലേയിലെ ആറ് ഓവറില്‍ ഒന്നിന് 79 റണ്‍സിലെത്തിയ ടീം കൂറ്റന്‍ സ്‌കോറിലെത്തുമെന്ന് തോന്നിച്ചു. ഇവിടെ വെച്ച് തുടരെ മൂന്നുവിക്കറ്റ് വീണെങ്കിലും റണ്‍റേറ്റ് കാര്യമായി കുറഞ്ഞില്ല. 10 ഓവറില്‍ നാലിന് 117 റണ്‍സിലെത്തി.

സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും ബൗളിങ്ങിന് എത്തിയതോടെ മധ്യനിര ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനായി. പിന്നീട് കൊല്‍ക്കത്ത വീണ്ടും ചാര്‍ജായി.അവസാന ഓവറിലെ അടുത്തടുത്ത പന്തുകളില്‍ റോവ്മാന്‍ പവല്‍ (5), അനുകൂല്‍ റോയ് (0) എന്നിവരെ മടക്കിയ മിച്ചല്‍ സ്റ്റാര്‍ക് ഹാട്രിക്കിനരികിലെത്തി. മൂന്നാം പന്തില്‍ ആന്ദ്രെ റസ്സല്‍ (17) റണ്ണൗട്ടായി ക്രീസ് വിട്ടു. അഞ്ചാംവിക്കറ്റില്‍ റിങ്കു സിങ്ങും ആങ്ക്രിഷുംചേര്‍ന്ന് 46 പന്തില്‍ 61 റണ്‍സ് എടുത്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും... പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും, ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്ര  (18 minutes ago)

ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം  (30 minutes ago)

ഉത്തരേന്ത്യയിൽ അതി കഠിനമായ ചൂട്.... രാജ്യതലസ്ഥാന മേഖലയായ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? .... സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

ബലിപെരുന്നാളിനോടനുബന്ധിച്ച് പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ 'ബക്രീദ് സ്‌പെഷ്യൽ കിറ്റ്' സപ്ലൈകോ വിപണിയിൽ....  (1 hour ago)

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത...  (1 hour ago)

ഉന്നത സൗഹൃദങ്ങളും വലിയ കാര്യവിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു  (2 hours ago)

കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പം... എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍....  (2 hours ago)

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (7 hours ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (7 hours ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (7 hours ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (7 hours ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

Malayali Vartha Recommends