എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യത മൂന്നാം റൗണ്ടില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യത മൂന്നാം റൗണ്ടില്‍ ഇന്ത്യക്ക് ചൊവ്വാഴ്ച നിര്‍ണായക മത്സരം. ഗ്രൂപ് സിയിലെ രണ്ടാം അങ്കത്തില്‍ ഹോങ്കോങ്ങാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30 മുതലാണ് മത്സരം നടക്കുക.
മാര്‍ച്ചില്‍ നടന്ന ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ ജയം അനിവാര്യമാണ്. നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു സംഘം സിംഗപ്പൂരാണ്. ഹോങ്കോങ്ങും സിംഗപ്പൂരും തമ്മില്‍ നടന്ന കളിയും സമനിലയിലാണ് കലാശിച്ചത്.
തായ്ലന്‍ഡിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മനോലോ മാര്‍ക്വേസിന്റെ ശിഷ്യര്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോറ്റത്. 2024ല്‍ ഒരു ജയം പോലും നേടാനാവാതിരുന്ന ടീം ഈ വര്‍ഷം മാലദ്വീപിനെ മൂന്ന് ഗോളിന് തോല്പിച്ചതില് പിന്നെ സമനിലയും തോല്വിയുമൊക്കെയാണ് തുടരുന്നത്.
https://www.facebook.com/Malayalivartha