പുതിയ ടീമിന്റെ ആദ്യ പരീക്ഷണം ഇംഗ്ലണ്ടിനെതിരെ 20ന്...

രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ആര്‍ അശ്വിനും ഇല്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നു. പുതിയ ടീമിന്റെ ആദ്യ പരീക്ഷണം 20ന് ഇംഗ്ലണ്ടിനെതിരെയാണ്. ലീഡ്സിലെ ഹെഡിങ് ലിയിലാണ് ഒന്നാം ടെസ്റ്റ്.
ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമില്‍ വിരമിച്ച താരങ്ങളുടെ വിടവുനികത്താന്‍ ഒരുപിടി കളിക്കാരുണ്ട്. ഇംഗ്ലണ്ടില്‍ തെളിഞ്ഞാല്‍ പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടതായി വരില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ പരീക്ഷണശാലകളിലൊന്നിലാണ് മാറ്റുരയ്ക്കപ്പെടുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമുകളിലൊന്നാണ് അവസാനിക്കുന്നത്. കോഹ്ലിയും രോഹിതും അശ്വിനും വര്‍ഷങ്ങളായി ടീമിന്റെ ഭാഗമായിരുന്നു.
പേസര്‍ മുഹമ്മദ് ഷമി ഇനി ടെസ്റ്റിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പില്ല. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നിവര്‍മാത്രമാണ് ആ നിരയില്‍ ഇനി ശേഷിക്കുന്നവര്‍.
"
https://www.facebook.com/Malayalivartha