Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാനു വേണ്ടി

08 NOVEMBER 2014 05:03 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമാണ്, ലോകം ആരാധനയോടെ നോക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വിരമിച്ചെങ്കിലും ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് എന്നു പറഞ്ഞാല്‍ സച്ചിന്‍ തന്നെയാണ്. 1989ല്‍ ആദ്യമായി ഇന്ത്യക്കു വേണ്ടി അരങ്ങേറിയ നമ്മുടെ സച്ചിന്‍ പക്ഷെ ആദ്യം ക്രിക്കറ്റ് കളിച്ചിട്ടുള്ളത് പാകിസ്ഥാന് വേണ്ടിയാണ്. അതും ഇന്ത്യന്‍ മണ്ണില്‍ വച്ചു തന്നെ. 
1987ല്‍ പാക് ടീമിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നടന്ന ഒരു ഫെസ്റ്റിവല്‍ മത്സരത്തില്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയത് ഇന്ത്യക്കാരന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസമായിരുന്നു. ഇക്കാര്യം പാക് നായകനായിരുന്ന ഇമ്രാന്‍ഖാനു പോലും അറിയില്ലായിരിക്കും. പ്ലേയിംഗ് ഇറ്റ് മൈ വേ എന്ന തന്റെ ആത്മകഥയില്‍ സച്ചിന്‍ ഇക്കാര്യം രസകരമായി പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ഗോള്‍ഡന്‍ ജൂബിലി മത്സരത്തിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 

ജാവേദ് മിയാന്‍ദാദും സ്പിന്നര്‍ അബ്ദുള്‍ഖാദിറും ലഞ്ചിനു പോയപ്പോഴാണ് സച്ചിനെ പകരം ഫീല്‍ഡ് ചെയ്യാന്‍ ഇമ്രാന്‍ഖാന്‍ അനുവദിച്ചത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്ന് കപില്‍ ദേവ്, സച്ചിന്‍ നില്‍ക്കുന്ന ഇടത്തേക്ക് ഒരു പന്ത് ഉയര്‍ത്തിയടിക്കുകയും ചെയ്തു. അത് പിടിക്കാന്‍ താരം ഓടിയെങ്കിലും പന്ത് സച്ചിനെ കടന്നുപോയി. ലോംഗ് ഓണിലായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നതെങ്കില്‍ തനിക്ക് ആ ക്യാച്ച് എടുക്കാന്‍ കഴിയുമായിരുന്നെന്നാണ് ഇക്കാര്യത്തില്‍ സച്ചിന്‍ മറ്റൊരാളോട് അഭിപ്രായപ്പെട്ടത്. താനായിരുന്നു ആ ഫീല്‍ഡറെന്ന് ഇമ്രാന്‍ പോലും ഓര്‍മ്മിക്കുന്നില്ലെന്ന് സച്ചിന്‍ പറയുന്നു.
പിന്നീടായിരുന്നു പെഷവാറില്‍ നടന്ന 20 ഓവര്‍ മത്സരത്തില്‍ തെന്‍ഡുല്‍ക്കര്‍ അക്കാലത്തെ ലോകോത്തര സ്പിന്നര്‍മാരില്‍ ഒരാളായ അബ്ദുള്‍ ഖാദിറിനെ നിലം തൊടാതെ പറപ്പിച്ചത്. മൂന്നാമത്തെ പന്ത് മാത്രം ഒഴികെ ഒരോവറിലെ എല്ലാ പന്തും ഗ്യാലറിയില്‍ എത്തിച്ച സച്ചിന്‍ അബ്ദുള്‍ ഖാദിറിന്റെ ഈ ഓവറില്‍ അടിച്ചു കൂട്ടിയത് 27 റണ്‍സായിരുന്നു. നാലു സിക്‌സറുകളും ഒരു ബൗണ്ടറിയും നേടി. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു ഇതെന്നാണ് പിന്നീട് ഇന്ത്യന്‍താരം ശ്രീകാന്ത് വിശേഷിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends