Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

സച്ചിന്റെ കൊച്ചു വീടിന്റെ പ്രത്യേകത

05 SEPTEMBER 2015 12:23 PM IST
മലയാളി വാര്‍ത്ത.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വല്ലപ്പോഴും തല ചായ്ക്കാന്‍ ഒരിടം നേടിയ സച്ചിന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സച്ചിന്റെ വീടിനെപ്പറ്റി പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകളാണ് എങ്ങും. നമുക്കടുത്തറിയാം ആ വീടിനെപ്പറ്റി.
പനങ്ങാട് പ്രൈം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് സച്ചിന്റെ മലയാള വീട്. ദക്ഷിണേന്ത്യയില്‍ സച്ചിന് പാര്‍പ്പിടമൊരുങ്ങുന്നത് ആദ്യമായാണ്. അതിന്റെ എല്ലാവിധ പ്രൗഢിയും ഉള്‍ക്കൊള്ളുന്നതാണ് പ്രൈം മെറിഡിയനിലെ വില്ല. സച്ചിന്റെ പ്രീമിയം വില്ലയുടെ വിലയുള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ പ്രൈം മെറിഡിയന്‍ തയ്യാറല്ല. രഹസ്യങ്ങളും കൗതുകങ്ങളും ഉള്‍ക്കൊള്ളുന്ന വില്ല സച്ചിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞാണ് ഒരുക്കിയത്.

കായലിനെ അഭിമുഖീകരിച്ച മൂന്നു നിലയുള്ള വില്ലയാണ് സച്ചിന് ഇഷ്ടപ്പെട്ടത്. സ്വിമ്മിംഗ് പൂളും ജിമ്മും പരിശീലനത്തിനുള്ള സൗകര്യവും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് വില്ല പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും ശിതീകരിച്ച മുകള്‍നില വിവിധോദ്ദേശ്യ ക്‌ളബ് ഹൗസാക്കി മാറ്റിയിരിക്കുന്നു. 10 ടണ്‍ ഡൈക്കിന്‍ എസിയാണ് സച്ചിനെയും കുടുംബത്തെയും കുളിരണയിക്കാനുള്ളത്. പവര്‍കട്ടൊന്നും ബാധിക്കാതെ 24 മണിക്കൂറും തുടര്‍ച്ചയായ വൈദ്യുതിയും വെള്ളവും. 
വില്ലകള്‍ക്ക് പൊതുവായി രണ്ട് സ്വിമ്മിംഗ് പൂളുകള്‍ വേറെയുമുണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണവും സെക്യൂരിക്കാരും. വീഡിയോ ഫോണിലൂടെ കണ്ട് സംസാരിച്ച ശേഷം മാത്രമേ മാസ്റ്റര്‍ ബ്‌ളാസ്റ്ററുടെ വസതിയിലേക്ക് സന്ദര്‍ശകരെ കടത്തിവിടൂ. വാട്ടര്‍ സ്‌കൂട്ടര്‍, മിനി ഷോപ്പിംഗ് കിയോസ്‌ക്, ബാര്‍ബിക്യു ഏരിയ, സ്വിമ്മിംഗ് പൂളിന് സമീപം പാര്‍ട്ടിസ്ഥലം, ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റി, കേബിള്‍ ടിവി കണക്ഷന്‍, കുട്ടികള്‍ക്ക് കളിസ്ഥലം, ടേബിള്‍ ടെന്നീസ്, ബില്ല്യാര്‍ഡ്‌സ് ടേബിള്‍ എന്നിവയ്ക്കായി പ്രത്യേകം ഇടങ്ങള്‍ തുടങ്ങിയവയുമുണ്ട്.
റീ ഇന്‍ഫോഴ്‌സഡ് കോണ്‍ക്രീറ്റിലാണ് (ആര്‍സിസി) വില്ല പണിതിരിക്കുന്നത്. സ്റ്റീല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണരീതിയാണ് ആര്‍സിസി. സിമന്റിനേക്കാള്‍ പതിന്മടങ്ങ് ഈടുംബലവുമാണ് പ്രത്യേകത. ലിവിംഗ് ഏരിയയിലും ഡൈനിംഗ് ഹാളിലും ഇറ്റാലിയന്‍ മാര്‍ബിളാണ് പാകിയിരിക്കുന്നത്. എട്ടുകോട്ട് പോളിഷ് ചെയ്ത് കണ്ണാടിപോലെ തിളക്കമേകിയിരിക്കുന്നു. ആഗോളതലത്തില്‍ ഒന്നാമതുള്ള ആര്‍എകെ സെറാമിക്‌സ് ടൈലുകളാണ് കിടപ്പുമുറികളില്‍. തെന്നാത്ത വിധത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് അടുക്കളയില്‍. മൂന്നുനിലകളിലേക്കായുള്ള സ്‌റ്റെയര്‍കേസ് തടിയില്‍ തീര്‍ത്തതാണ്. ജിപ്‌സം ബോര്‍ഡ് ഫിനിഷിംഗാണ് ചുമരുകള്‍ക്ക്. ചെളിയും പൂപ്പലും പിടിക്കാത്തതും ചൂട് കുറയ്ക്കുന്നതുമായ പെയിന്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മരത്തിലും യുപിവിസിയിലുമാണ് വാതിലുകളും ജനാലകളും.
അത്യാധുനിക സൗകര്യങ്ങളോടെയാണ് അടുക്കള. വൈദ്യുതി ഉപയോഗിച്ച് കത്തിക്കാവുന്ന നാല് ഗ്യാസ് ബര്‍ണറുകളും ഓവനുമുണ്ട്. പുറമേ നിന്ന് കാണാനാകാത്ത വിധത്തില്‍ ചുമരനികത്ത് കാബിനുകള്‍ ഒരുക്കിയാണ് അടുക്കള സാമഗ്രികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഗ്യാസ് ലീക്ക് കണ്ടുപിടിച്ച് മുന്നറിയിപ്പ് തരുന്നതുള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുമുണ്ട്. ബാത്ത് റൂമുകളിലും ആഡംബരം ഒഴിവാക്കിയിട്ടില്ല. മാസ്റ്റര്‍ ബെഡ്‌റൂമിലെ കുളിമുറിയില്‍ മഴപെയ്യും പോലുള്ള ഷവറാണുള്ളത്. കുട്ടികള്‍ക്കായി കോഹ്‌ളറിന്റെ പ്രത്യേക ബാത്ടാബുണ്ട്. ഗ്‌ളാസ് കൊണ്ടാണ് കുളിസ്ഥലം വേര്‍തിരിച്ചിരിക്കുന്നത്. കോഹ്‌ലറിന്റെ തന്നെ വെളുത്ത സാനിറ്ററി സാമഗ്രികളാണ് എല്ലാ കുളിമുറികളിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends