വിവാദ പരാമര്‍ശം; എടികെ മോഹന്ബഗാന് താരം സന്ദേശ് ജിങ്കാന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം നടത്തിയ വിവാദ പരാമര്‍ശത്തില്‍ എടികെ മോഹന്ബഗാന് താരം സന്ദേശ് ജിങ്കാന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) താക്കീത്.
എഐഎഫ്എഫ് നടത്തിയ അന്വേഷത്തില്‍ ജിങ്കാന് തെറ്റുകാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ജിങ്കാന് മാപ്പുചോദിച്ച സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ നടപടികള്‍ ഒഴിവാക്കുകയാണെന്ന് ഫെഡറേഷന് അറിയിച്ചു.
ഭാവിയില്‍ സമാനമായ പിഴവ് ആവര്‍ത്തിച്ചാല്‍ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നല്കി. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം കളത്തില്‍നിന്നു മടങ്ങുമ്ബോള്‍ "ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്ന തരത്തിലായിരുന്നു ജിങ്കാന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha


























