സാനിയ കളി നിര്‍ത്തൂ, വസ്ത്രധാരണം അത്രക്കു മോശമെന്ന് മുംബൈയിലെ ഇമാം

ലോകോത്തര ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്ര ധാരണത്തെ വിമര്‍ശിച്ച് മുസ്ലിം പണ്ഡിതന്‍ രംഗത്ത്. സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ലെന്നും ഇസ്ലാമികമായി വസ്ത്രം ധരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കളി നിര്‍ത്തണമെന്നുമാണ് മുംബൈയിലെ ഇമാമായ സാജിദ് റാഷിദ് അഭിപ്രായപ്പെട്ടത്.
മുസ്ലിം നിയമങ്ങള്‍ക്കു വിരുദ്ധമായാണ് സാനിയ വസ്ത്രം ധരിക്കുന്നത്. അവര്‍ ബുര്‍ഖ ധരിക്കണം. ബുര്‍ഖ ഒഴിവാക്കിയാലേ ടെന്നീസ് കളിക്കാന്‍ പറ്റൂ എന്നാണെങ്കില്‍ സ്ത്രീകള്‍ അത്തരം കളിയില്‍ നിന്നു വിട്ടുനില്‍ക്കണം- ഫതഹ് കാ ഫത്വ എന്ന ടെലിവിഷന്‍ പരിപാടിയില്‍ സാജിദ് റാഷിദ് പറഞ്ഞു. സാനിയയുടെ വസ്ത്രധാരണം ലൈംഗികത ഉണര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിക വിരുദ്ധവുമാണ്-റാഷിദ് പറഞ്ഞു. എല്ലാ മുസ്ലിം സ്ത്രീകളും ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തിലായിരുന്നു സ്വകാര്യ ചാനലിലെ ചര്‍ച്ച. സാനിയ മിര്‍സയുടെ വസ്ത്രധാരണം മുമ്പും വിവാദമായിരുന്നു.
സോഷ്യല്‍മീഡിയകളില്‍ പല മതവാദികളും ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ചിലര്‍ ഉപദേശിക്കുകയാണെങ്കില്‍ മറ്റു ചിലരുടെ സ്വരം ഭീഷണിയുടേതായിരുന്നു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ വസ്ത്രരീതിയെ വിമര്‍ശിച്ചും അടുത്തിടെ ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷമിയും അദ്ദേഹത്തിന്റെ പിതാവും വസ്ത്രത്തിന് കുഴപ്പമില്ലെന്നും അക്കാര്യം ഞങ്ങള്‍ നോക്കാം എന്നും പറഞ്ഞതോടെയാണ് വിമര്‍ശകര്‍ നാവടക്കിയത്. മുഹമ്മദ് കെയ്ഫ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ പലരും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha