ഡിംപിള്‍ കൗര്‍ മിസ് ക്യൂന്‍ ഓഫ് ഇന്ത്യ

ഡിംപിള്‍ കൗര്‍ ഇന്ത്യയിലെ സൗന്ദര്യ റാണി. ബംഗളുരു സ്വദേശി അദിതി ഷെട്ടി, ബിഹാറി സുന്ദരി സ്‌നേഹ പ്രിയ റോയി എന്നിവരെ രണ്ടും മൂന്നും സ്‌ഥാനത്തേക്ക് പിന്തള്ളിയാണ് മുംബൈയില്‍ നിന്നുള്ള ഡിംപിള്‍ നാലാമത് മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയത്.
മിസ് വ്യൂവേഴ്‌സ് ചോയിസ് ആയി മലയാളി മങ്ക അശ്വിത എം. കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. തനിഷ്‌ക കപൂര്‍ (മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ്), അനം ഷേര്‍ (മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍), രഷ്‌മി (മിസ് ബ്യൂട്ടിഫുള്‍ ഐസ്), മോണിക്ക (മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍), അനം ഷേര്‍ (മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍), നമ്രിത (മിസ് ഫോട്ടോജെനിക്), ഡിംപിള്‍ (മിസ് ടാലന്റ്), രഷ്‌മി (മിസ് പെര്‍ഫക്‌ട് 10) എന്നിവരാണ് മറ്റു വിജയികള്‍ .
കന്യക മാനേജിംഗ് എഡിറ്റര്‍ റ്റോഷ്‌മ ബിജു വര്‍ഗീസ്, ചലചിത്രതാരം ഷംന കാസിം, നിയതി ജോഷി, കുര്യാച്ചന്‍, സൈമര്‍ മോത്തിയാനി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ നിശ്‌ചയിച്ചത്. കഴിഞ്ഞവര്‍ഷത്തെ ജേതാവ് ദീപിക, ഡിംപിളിനെ കിരീടം അണിയിച്ചു. ഇന്നലെ എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള 16 സുന്ദരികളാണ് മത്സരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha