സുന്ദരിയാവാന്‍ ചില ആയൂര്‍വേദ വഴികള്‍

മുഖസൗന്ദര്യത്തിന്
ഒരു ചെറിയകഷ്‌ണം കസ്‌തൂരി മഞ്ഞള്‍ രണ്ടു വലിയ സ്‌പൂണ്‍ പനിനീരില്‍ അരച്ചു മുഖത്തു പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.
രണ്ട് ഔണ്‍സ് തേങ്ങാപ്പാലില്‍ രണ്ടു സ്‌പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിക്കുക.
ആര്യവേപ്പിലയും മഞ്ഞളും സമം അരച്ചു വെണ്ണ പോലെയാക്കി മുഖത്തു പുരട്ടുക.
രക്തചന്ദനവും കസ്‌തൂരിമഞ്ഞളും അരച്ചു നേര്‍മയായി പുരട്ടി ഉണങ്ങുമ്പോള്‍ കഴുകുക
ചെറുനാരങ്ങാനീരും പശുവിന്‍പാലും നാല് വലിയ സ്‌പൂണ്‍ വീതം എടുത്തതില്‍ ഒരു വലിയ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടിയും കുറച്ച് ഇന്തുപ്പും ചേര്‍ത്തു യോജിപ്പിച്ചു പുരട്ടി ഒരുമണിക്കൂര്‍ കഴിഞ്ഞു കടലമാവ് ഉപയോഗിച്ചു കഴുകിക്കളയുക. ചര്‍മ്മത്തിലെ പാടുകള്‍ മായാന്‍ ഉത്തമം.
ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ തേങ്ങാപ്പാലില്‍ അരച്ച് ആഴ്‌ചയിലോരിക്കല്‍ തേച്ചു കുളിക്കുക.
രക്തചന്ദനം ചെറുതേനില്‍ അരച്ചു മുഖത്ത് പുരട്ടുക ഇതു ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും.
പച്ചപപ്പായയും മഞ്ഞളും കൂട്ടിയരച്ചു പുരട്ടുന്നതു മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
ചുവന്നുളളിയുടെ നീരും പച്ചമഞ്ഞള്‍ നീരും സമമായി ചേര്‍ത്ത് ഇളം ചൂടാക്കി നേര്‍മയില്‍ പുരട്ടി ഉണങ്ങി വലിയുമ്പോള്‍ കഴുകുക.
https://www.facebook.com/Malayalivartha