Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ദീപാവലി മധുരം

10 NOVEMBER 2015 03:48 PM IST
മലയാളി വാര്‍ത്ത.

ദീപാവലി ദീപങ്ങളുടെ മാത്രം ഉത്സവമല്ല. മധുരത്തിന്റേതുകൂടിയാണ്. ചില ദീപാവലി മധുരങ്ങളിലൂടെ

കോക്കനട്ട് ബര്‍ഫി ചേരുവകള്‍

തേങ്ങ ചിരകിയത് ഒരുകപ്പ്
പഞ്ചസാര 500 ഗ്രാം
കടലപ്പൊടി ഒരുകപ്പ്
പശുനെയ്യ് 2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി ഒരു നുള്ള്
നെയ്യ് 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് ആറെണ്ണം
ചെറീസ് ആറെണ്ണം

തയ്യാറാക്കുന്നവിധം: കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് തേങ്ങ ചിരകിയത് ചേര്‍ത്ത് നന്നായി തിരുമ്മിവെക്കുക. അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഒരുഗഌസ് വെള്ളമൊഴിച്ച് തിളപ്പിക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് തേങ്ങചിരകിയത് ചേര്‍ത്ത് തിരുമ്മിവെച്ച കടലപ്പൊടിക്കൂട്ട് കറേശ്ശെചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. അതിനോടൊപ്പം നെയ്യും ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ജാതിക്കാപ്പൊടി ചേര്‍ക്കുക. പാത്രത്തില്‍നിന്ന് വിട്ടുപോരുന്ന പരുവത്തിലെത്തിയാല്‍ അടുപ്പില്‍ നിന്നിറക്കി പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. ഒഴിച്ച് ചൂടാറാന്‍ വെക്കുന്ന പാത്രത്തില്‍ നെയ്യ് പുരട്ടാന്‍ മറക്കരുത്. അതില്‍ അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.

മിക്‌സഡ്ഫ്രൂട്ട് ലഡു ചേരുവകള്‍

കാരയ്ക്ക ചെറുതായി അരിഞ്ഞത് രണ്ടു കപ്പ്
തേങ്ങ ചിരകിയത് അരക്കപ്പ്
ബദാം അരിഞ്ഞത് കാല്‍ക്കപ്പ്
അണ്ടിപ്പരിപ്പ് പൊട്ട് 2 ടേബിള്‍ സ്പൂണ്‍
കിസ്മിസ് 2 ടേബിള്‍ സ്പൂണ്‍
ചെറിസ് 2 ടേബിള്‍ സ്പൂണ്‍
അത്തിപ്പഴം ചീന്തിയത് ആറെണ്ണം
പഞ്ചസാര 500 ഗ്രാം
പശുനെയ്യ് 2 ടേബിള്‍ സ്പൂണ്‍
ജാതിക്കപ്പൊടി ഒരുനുള്ള്
ഏലക്കാപ്പൊടി ഒരുനുള്ള്
നെയ്യ് 100 ഗ്രാം

തയ്യാറാക്കുന്നവിധം:ബദാം അരിഞ്ഞത്,അണ്ടിപ്പരിപ്പ് പൊട്ട്, കിസ്മിസ്,ചെറീസ്,അത്തിപ്പഴം ചീന്തിയത്, എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു പരന്ന പാത്രത്തില്‍ വിതറിയിടുക. പഞ്ചസാര 500 ഗ്രാം അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര തിളപ്പിക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് തേങ്ങ ചിരകിയത് ചേര്‍ത്തിളക്കിയതിനുശേഷം അത് വാങ്ങി നേരത്തെ പരത്തിവെച്ച മിക്‌സഡ്ഫ്രൂട്ട് പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയോജിപ്പിക്കുക. പശുനെയ്യ് ജാതിക്കപ്പൊടി,ഏലക്കാപ്പൊടി, നെയ്യ് എന്നിവ ചേര്‍ത്തതിനുശേഷം നന്നായി ഇളക്കി ചൂടാറിയാല്‍ ഉരുട്ടിയെടുക്കുക. മിക്‌സഡ്ഫ്രൂട്ട് ലഡു റെഡി.

ചോക്‌ലേറ്റ് ബര്‍ഫി ചേരുവകള്‍
കൊക്കൊ പൗഡര്‍ അരക്കപ്പ്
പഞ്ചസാര 500 ഗ്രാം
കടലപ്പൊടി ഒരുകപ്പ്
പശുനെയ്യ് 2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി ഒരുനുള്ള്
നെയ്യ് 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് ആറെണ്ണം
ബദാം ആറെണ്ണം
തയ്യാറാക്കുന്നവിധം:കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് കൊക്കൊ പൗഡര്‍ ചേര്‍ത്ത് നന്നായി തിരുമ്മിവെക്കുക. അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഒരുഗഌസ് വെള്ളമൊഴിച്ച് തിളപ്പിക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച കൊക്കൊ പൗഡര്‍ ചേര്‍ത്ത് തിരുമ്മിവെച്ച കടലപ്പൊടിക്കൂട്ട് കറേശ്ശെചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. അതിനോടൊപ്പം നെയ്യും ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ഏലക്കാപ്പൊടി ചേര്‍ക്കുക. പാത്രത്തില്‍നിന്ന് വിട്ടുപോരുന്ന പരുവത്തിലെത്തിയാല്‍ അടുപ്പില്‍ നിന്നിറക്കി പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം ഒഴിച്ച് ചൂടാറാന്‍ വെക്കുന്ന പാത്രത്തില്‍ നെയ്യ് പുരട്ടാന്‍ മറക്കരുത്. അതില്‍ അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.

പൈനാപ്പിള്‍ ബര്‍ഫി ചേരുവകള്‍
പൈനാപ്പിള്‍ ജ്യൂസ് കട്ടിയുള്ളത് രണ്ട് ഗഌസ്
പഞ്ചസാര 500 ഗ്രാം
കടലപ്പൊടി ഒരുകപ്പ്
പശുനെയ്യ് 2 ടേബിള്‍ സ്പൂണ്‍
നെയ്യ് 100 ഗ്രാം

തയ്യാറാക്കുന്നവിധം: അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര പൈനാപ്പിള്‍ ജ്യൂെസാഴിച്ച് തിളപ്പിക്കുക. കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കി നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. അതില്‍ ബദാം, അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.

പാല്‍പ്പേഡ ചേരുവകള്‍

\"\"

പാല്‍പ്പൊടി ഒരു കപ്പ്
പഞ്ചസാര ഒരുകപ്പ്
മൈദ അരക്കപ്പ്
കണ്ടന്‍സ്ഡ്മില്‍ക്ക് അരക്കപ്പ്
ഏലക്കായപ്പൊടി ഒരുനുള്ള്
നെയ്യ് 2 ടേബിള്‍ സ്പൂണ്‍
വെണ്ണ 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം: പാല്‍പ്പൊടി, മൈദ എന്നിവ ചേര്‍ത്ത് കുഴച്ച് നന്നായി മിക്‌സാക്കി വെക്കുക.പഞ്ചസാര കുറഞ്ഞവെള്ളത്തില്‍ അടികട്ടിയുള്ള പാത്രത്തില്‍ തിളപ്പിക്കുക. അത് രണ്ട് നൂല്‍ മൂപ്പാവുമ്പോള്‍, അതിലേക്ക് നേരത്തേ ചേര്‍ത്തുവെച്ച പാല്‍പ്പൊടി മിക്‌സ് കുറേശ്ശെ ചേര്‍ത്തുകൊടുക്കുക. തീ കുറയ്ക്കണം. അതിനുശേഷം അതിലേക്ക് നെയ്യ് അല്പാല്പമായി ചേര്‍ത്തതിനുശേഷം വെണ്ണചേര്‍ത്തിളക്കി, ഏലക്കാപ്പൊടി ചേര്‍ത്ത് പാത്രത്തില്‍ ഉരുണ്ടുകൂടുമ്പോള്‍ വാങ്ങിയതിനുശേഷം തണുത്താല്‍ കൈവെള്ളയില്‍ നെയ്യ് പുരട്ടി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ രൂപപ്പെടുത്തിയെടുക്കാം.

കജൂര്‍വട ചേരുവകള്‍

\"\"

പഞ്ചസാര ഒരുകപ്പ്
മൈദ രണ്ടുകപ്പ്
റവ ഒരുകപ്പ്
അപ്പക്കാരം ഒരുനുള്ള്
ഏലക്കായപ്പൊടി ഒരുനുള്ള്
ഉപ്പ് ഒരുനുള്ള്
നെയ്യ് 50 മില്ലി
വനസ്പതി ആവശ്യത്തിന്

തയ്യാറാക്കുന്നവിധം: മൈദ, റവ, അപ്പക്കാരം,ഏലക്കായപ്പൊടി, ഉപ്പ്, എന്നിവ നന്നായി കൂട്ടിച്ചേര്‍ത്ത് കുഴച്ചതിനുശേഷം അതിലേക്ക് 100 ഗ്രാം വനസ്പതി, പഞ്ചസാര എന്നിവ അടിച്ചുചേര്‍ത്ത് കട്ടിയില്‍ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോള്‍ പതം വരാന്‍ തുള്ളിയായി വെള്ളം കുടയാം. പിന്നീട് പശുനെയ്യ് ചേര്‍ത്തശേഷം ചെറിയ ബോളുകളാക്കി കൈയിലെടുത്ത് ചെറുതായി പരത്തി ഉഴുന്നുവട പോലെ മധ്യത്തില്‍ ദ്വാരമുണ്ടാക്കി അടി പരന്ന തവയില്‍ വനസ്പതിയൊഴിച്ച് ചെറിയചൂടില്‍ വറുത്തെടുക്കാം

ബാദുഷ ചേരുവകള്‍

\"\"

പഞ്ചസാര ഒരുകിലോഗ്രാം
മൈദ രണ്ടുകപ്പ്
തൈര് അരക്കപ്പ്
കോഴിമുട്ടയുടെ വെള്ള രണ്ടെണ്ണത്തിന്റേത്
അപ്പക്കാരം ഒരുനുള്ള്
ഏലക്കായപ്പൊടി ഒരുനുള്ള്
ഉപ്പ് ഒരുനുള്ള്
വനസ്പതി ആവശ്യത്തിന്

തയ്യാറാക്കുന്നവിധം: മൈദ, അപ്പക്കാരം, ഏലക്കായപ്പൊടി, ഉപ്പ്, എന്നിവ നന്നായി കൂട്ടിച്ചേര്‍ത്ത് കുഴച്ചതിനുശേഷം അതിലേക്ക് 100 ഗ്രാം വനസ്പതി, 100 ഗ്രാം പഞ്ചസാര, കോഴിമുട്ടയുടെ വെള്ള എന്നിവ അടിച്ചുചേര്‍ത്ത് കട്ടിയില്‍ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോള്‍ പതംവരാന്‍ തൈര് ചേര്‍ത്തുകൊടുക്കാം. നന്നായി കുഴച്ച് പതംവരുത്തിയതിനുശേഷം അരമണിക്കൂര്‍ നേരം വെക്കുക. ബാക്കി പഞ്ചസാര രണ്ടു ഗഌസ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് രണ്ട്‌നൂല്‍പാകത്തില്‍ ഇറക്കിവെക്കുക. കുഴച്ച് മാറ്റിവെച്ച മാവ് ചെറിയ ഉരുളകളാക്കി കൈയിലെടുത്ത് ചെറുതായി പരത്തി ചീനച്ചട്ടിയില്‍ വനസ്പതിയൊഴിച്ച് ചെറിയ ചൂടില്‍ വറുത്തെടുക്കുക. ഇത് ചൂടോടെ നേരത്തേ തയ്യാറാക്കിവെച്ചിട്ടുള്ള പഞ്ചസാരപ്പാവില്‍ മുക്കിത്താഴ്ത്തി പതിനഞ്ച് മിനിറ്റിനുശേഷം കോരിയെടുത്ത് ചൂടാറിയാല്‍ ഉപയോഗിക്കാം.


ഗീപ്പാക്ക് ചേരുവകള്‍

\"\"

പഞ്ചസാര ഒന്നരക്കിലോഗ്രാം
കടലപ്പൊടി നാലുകപ്പ്
നെയ്യ് 100 മില്ലിഗ്രാം
ഏലക്കായപ്പൊടി ഒരു നുള്ള്

തയ്യാറാക്കുന്നവിധം: കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര അരലിറ്റര്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക മൂന്ന് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. നെയ്യ് നേരത്തേ മറ്റൊരു അടുപ്പില്‍ ചൂടാക്കണം. മാവ് നന്നായി കുഴമ്പു പരുവത്തിലായാല്‍ ഉരുക്കിയ നെയ്യ് കുറേശ്ശെ ഒഴിച്ചുകൊണ്ടിരിക്കുക. ഇളക്കല്‍ നിര്‍ത്തരുത്. നിര്‍ത്തിയാല്‍ അടിഭാഗം പറ്റും. ചെമ്പില്‍ നിന്ന് വിട്ടുവരുന്ന പരുവത്തിലായാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ഏലക്കാപ്പൊടിയും ചേര്‍ക്കുക. അടുപ്പില്‍ നിന്നിറക്കി പരന്ന തട്ടിലേക്കോ അച്ചിലേക്കോ പകര്‍ന്ന് ചൂടാറിയാല്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

മാംഗോ ബര്‍ഫി ചേരുവകള്‍

\"\"

പഴുത്തമാങ്ങ ജ്യൂസ് കട്ടിയുള്ളത് രണ്ട് ഗഌസ്
പഞ്ചസാര 500 ഗ്രാം
കടലപ്പൊടി ഒരുകപ്പ്
പശുനെയ്യ് 2 ടേബിള്‍ സ്പൂണ്‍
ജാതിക്കപ്പൊടി ഒരുനുള്ള്
നെയ്യ് 100 ഗ്രാം

തയ്യാറാക്കുന്നവിധം:അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര പഴുത്തമാങ്ങാ ജ്യൂെസാഴിച്ച് തിളപ്പിക്കുക. കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ജാതിക്കാപ്പൊടി ചേര്‍ക്കുക. അടുപ്പില്‍ നിന്നിറക്കി പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. ഒഴിച്ച് ചൂടാറാന്‍ വെക്കുന്ന പാത്രത്തില്‍ നെയ്യ് പുരട്ടാന്‍ മറക്കരുത്. അതില്‍ ബദാം, അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി ഗാര്‍ണിഷ് ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (47 minutes ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (1 hour ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (1 hour ago)

മില്‍മ പാലിന് വില കൂട്ടില്ല  (1 hour ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (1 hour ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (2 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (5 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (5 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (6 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (7 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends