അവില് പായസം
വീട്ടില്‍ പെട്ടെന്ന് വന്ന അഥിതിക്ക് വേണ്ടിയോ കുസൃതിക്കുരുന്നിന്റെ പിണക്കം മാറ്റാനായോ എളുപ്പത്തില്‍ ഒരു മധുരം വിളമ്പാന്‍ ആഗ്രഹിക്കാത്ത വീട്ടമ്മമാരില്ല. നിങ്ങള്‍ക്കായി തീര്‍ത്തും സാധാരണവും എന്നാല്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്തതുമായ ഒരു പായസക്കൂട്ട്
അവില് പായസം
ചേരുവകള്‍
അവില് അരകപ്പ്
പഞ്ചസാര മുക്കാല്‍ കപ്പ്
നെയ്യ് 3 ടീസ്പൂണ്‍
പാല് ഒന്നര കപ്പ്
കശുവണ്ടിപ്പരിപ്പ്ഉണക്കമുന്തിരി ആവശ്യത്തിന്
ഏലയ്ക്കപ്പൊടി ഒരു ടീസ്പൂണ്‍
ഉണ്ടാക്കുന്നവിധം
നെയ്യ് ചൂടാക്കി അവില് അതിലിട്ട് വറുക്കുക അതിന് ശേഷം ഇത് പാലിലിട്ട് തിളപ്പിക്കുക ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക അല്‍പ്പം നെയ്യില്‍ കശുവണ്ടിയും മുന്തിരിയും വറുത്തതിന് ശേഷം പായസത്തിലേക്ക് ചേര്‍ക്കാം ഏലയ്ക്കപ്പൊടി ചേര്‍ത്ത് ഇളക്കിയതിന് ശേഷം വാങ്ങിവെക്കാം.
https://www.facebook.com/Malayalivartha