Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാമ്പഴ കേക്ക്

05 AUGUST 2016 10:04 AM IST
മലയാളി വാര്‍ത്ത

ചേരുവകള്‍:
മാമ്പഴം ഒന്ന് വലുത്
മൈദ ഒരു കപ്പ്
വെണ്ണ രണ്ട് ടേബ്ള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് ഒരു കപ്പ്
മുട്ട രണ്ട്
ബേകിങ് പൗഡര്‍ ഒരു ടീസ്പൂണ്‍
പാല്‍ കാല്‍ കപ്പ്
മാമ്പഴം വട്ടത്തില്‍ അരിഞ്ഞത് നാലു കഷണം
മാമ്പഴം പൊടിയായി അരിഞ്ഞത് അര കപ്പ് (പഞ്ചസാര പാനിയില്‍ അഞ്ചു മിനിറ്റ് വേവിച്ചത്)
തേന്‍ രണ്ട് ടീസ്പൂണ്‍
വാനില എസന്‍സ് ഒരു ടീസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
പാകം ചെയ്യേണ്ടവിധം:
വെണ്ണയും പഞ്ചസാരയും കൂടി നന്നായി മയപ്പെടുത്തിയ ശേഷം അടിച്ചു വെച്ചിരിക്കുന്ന മുട്ട ചേര്‍ത്ത് യോജിപ്പിക്കുക. മൈദ, ബേകിങ് പൗഡര്‍, ഉപ്പ് എന്നിവ രണ്ടു പ്രാവശ്യം അരിപ്പയില്‍ അരിച്ചതും പാല്‍, വാനില എസന്‍സ് കൂട്ടും ഒന്നിടവിട്ട് മേല്‍പറഞ്ഞ മിശ്രിതത്തിലേക്ക് ചേര്‍ത്ത് സാവധാനം യോജിപ്പിക്കുക. മാമ്പഴം വട്ടത്തില്‍ അരിഞ്ഞത് (മാങ്ങയുടെ ആകൃതിയില്‍) രണ്ട് ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ആകൃതി മാറാതെ വേവിക്കുക. ബാക്കി പാനിയില്‍ ചെറുതായി നുറുക്കിവെച്ചിരിക്കുന്ന മാമ്പഴവും വേവിച്ചെടുക്കുക.
വെന്ത് തണുത്തു കഴിയുമ്പോള്‍ എടുത്ത് മയം പുരട്ടിയ പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ഒഴിച്ച് മാമ്പഴം ഓരോ കഷണവും ഭംഗിയായി നിരത്തുക. അതിനു ചുറ്റും ചെറിയ കഷണങ്ങളും നിരത്തുക. മുകളില്‍ മയപ്പെടുത്തി വെച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് 30 മിനിറ്റ് 160ല്‍ ബേക് ചെയ്യുക. തണുത്തു കഴിയുമ്പോള്‍ ഒരു വലിയ മാങ്ങയുടെ ആകൃതിയില്‍ മുറിച്ച് അലങ്കരിച്ച് വിളമ്പാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (8 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (13 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (24 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (39 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (48 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (59 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends