Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയുര്‍വേദ രുചികള്‍

10 AUGUST 2016 11:06 AM IST
മലയാളി വാര്‍ത്ത

വീട്ടില്‍ തയാറാക്കാന്‍ ആയുര്‍വേദത്തിന്റെ ഔഷധമൂല്യം നിറഞ്ഞ പത്തുതരം വിഭവങ്ങള്‍
1.ആരോഗ്യപാനകം
പുതിനയില 2 തണ്ട്
തുളസിയില 10 ഇല
നാരകത്തില 4 എണ്ണം
ചുക്കു പൊടി അര സ്പൂണ്‍
കുരുമുളക് ചതച്ചത് അര സ്പൂണ്‍
പനംചക്കര ആവശ്യത്തിന്
വെള്ളം 2 ഗ്ലാസ്
തയാറാക്കുന്ന വിധം
എല്ലാം ഒരുമിച്ച് തിളപ്പിച്ച് രാവിലെ കുളികഴിഞ്ഞ ഉടന്‍ കുടിക്കാവുന്നതാണ്.
2.മുക്കുറ്റി കിണ്ണത്തപ്പം
മുക്കുറ്റി ഒരു പിടി
പച്ചരി 3 ഗ്ലാസ്
തേങ്ങാ വിനാഗിരി അര ഗ്ലാസ്
തേങ്ങ ചിരകിയത് 3 കപ്പ്
ബെല്ലം 300 ഗ്രാം
ഏലയ്ക്കാ 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
തേങ്ങാക്കൊത്ത് 1 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് 50 ഗ്രാം
നെയ്യ് 2 സ്പൂണ്‍
തയാറാക്കുന്ന വിധം
4 മണിക്കൂര്‍ കുതിര്‍ത്തു വച്ച അരി, മുക്കുറ്റി ഇവ ചേര്‍ത്ത് വെള്ളമൊഴിച്ച് ദോശമാവിന്റെ പാകത്തില്‍ അരച്ചെടുക്കുക. ഇതില്‍ തേങ്ങാ വിനാഗിരി, ഉപ്പ്, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കുക. അല്‍പം വെള്ളമൊഴിച്ച് ഉരുക്കിയ ബെല്ലം ചൂടോടെ കൂട്ടില്‍ ഒഴിച്ച് നന്നായി ഇളക്കി അരമണിക്കൂര്‍ വയ്ക്കുക. കുക്കര്‍ അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് തേങ്ങാക്കൊത്ത് ചൂടാക്കുക.
ഇതില്‍ അരിഞ്ഞ ഉള്ളിയിട്ട് മുപ്പിക്കുക. കൂട്ട് ഇതിലേയ്‌ക്കൊഴിച്ച് കുക്കര്‍ അടച്ച് വെയ്റ്റിടാതെ ചെറുതീയില്‍ വേവിക്കുക. കുക്കറിന്റെ മുകളിലേയ്ക്ക് ആവി കാണുമ്പോള്‍ തീ അണയ്ക്കുക. ചൂടാറിയാല്‍ മുറിച്ച് ഉപയോഗിക്കാവുന്നതാണ്. മുക്കുറ്റിക്ക് പകരം തിരുതാളിയും തൊട്ടാവാടിയും മുയല്‍ ചെവിയനും ഇതേ പോലെ ഉപയോഗിക്കാവുന്നതാണ്.
3.ഈന്ത് പിടി
ഈന്ത് പൊടി 3 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
കടല 200 ഗ്രാം
പച്ചക്കായ 1 എണ്ണം
മല്ലിപ്പൊടി വറുത്തത് 2 സ്പുണ്‍
മുളക് പൊടി 1 സ്പൂണ്‍
ഉപ്പ് 1 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഇന്തുപൊടി ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചു പിടികളാക്കുക. ഈ പിടികള്‍ തിളച്ച വെളളത്തിലിടുക. അല്‍പനേരം കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞ് പിടികള്‍ ചെറുതായി മുറിക്കുക. അതിനു ശേഷം കടല, പച്ചക്കായ, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് ഇവ എല്ലാം കൂടി വേവിക്കുക. അതിലേയ്ക്കു നേരത്തെ ഉണ്ടാക്കി വച്ച പിടികള്‍ ചേര്‍ത്തു കുറുകി വരുമ്പോള്‍ തീ അണയ്ക്കുക.
4.ഉങ്ങില ഉപ്പേരി
ഉങ്ങിന്റെ തളിരില 1 കപ്പ്
ചെറിയ ഉള്ളി കാല്‍ കപ്പ്
തേങ്ങാ കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍ പൊടി 1 സ്പുണ്‍
തയാറാക്കുന്ന വിധം
ഉങ്ങിന്റെ തളിരില പറിഞ്ഞ് കഴുകിയെടുക്കുക. അതിനു ശേഷം ചെറിയ ഉള്ളി, തേങ്ങ ചിരകിയത്, ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവര്‍ ചേര്‍ത്ത് ചെറു തീയില്‍ വേവിച്ചെടുക്കുക. ചോറിന്റെ ഒപ്പം കഴിക്കാന്‍ അത്യുത്തമമാണ്.
5.ഇരുമ്പന്‍ പുളി ചമ്മന്തി
ഇരുമ്പന്‍ പുളി 3 എണ്ണം
കാന്താരിമുളക് 3
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇരുമ്പന്‍ പുളി ചുട്ടെടുക്കുക. അതിലേയ്ക്ക് കാന്താരി മുളകും ഉപ്പും ചേര്‍ത്ത് കൈകൊണ്ട് ഞരടി ചമ്മന്തിയാക്കുക. ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാവുന്നതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്.
6.താളില ഉപ്പുമാവ്
താളില പത്ത് എണ്ണം
കടലപ്പരിപ്പ്, ചെറുപയര്‍
പരിപ്പ്, പച്ചരി മൂന്നും കൂടി 1 ഗ്ലാസ്
ഉണങ്ങിയ മുളക് 4 എണ്ണം
ശര്‍ക്കര 2 എണ്ണം
പുളി വളരെ കുറച്ച് ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കാവുന്നതാണ്.
തയാറാക്കുന്ന വിധം
കടലപരിപ്പ്, ചെറു പയര്‍ പരിപ്പ്, പച്ചരി ഇവ മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. അതിനു ശേഷം ശര്‍ക്കര, ഉണങ്ങിയ മുളക് എന്നിവ ചേര്‍ത്തരയ്ക്കുക.ഒരു താളില എടുത്ത് അതിനു മുകളിലായി അരച്ചു വച്ച കൂട്ട് പരത്തുക. അടയ്ക്കു പരത്തുന്നത് പോലെ. അതിനു മുകളില്‍ വീണ്ടുമൊരു താളില വച്ച് അരച്ചു വച്ച കൂട്ട് പരത്തുക.
അത് പകുതിയായി മടക്കി മാറ്റി വയ്ക്കുക. ഇങ്ങനെ ബാക്കിയുള്ള ഇലയും അരപ്പും വച്ച്, ഒരു ആവിച്ചെമ്പില്‍ പുഴുങ്ങിയെടുക്കുക. പിന്നീടത് എടുത്ത് ചെറുതായി മുറിച്ച് കടുക്, ചുവന്ന മുളക്, ഉഴുന്നു പരിപ്പ് ഇവ താളിച്ച് രാവിലെ പ്രഭാതഭക്ഷണമായി കഴിക്കാവുന്നതാണ്.
7.മുഞ്ഞ ദോശ
മുഞ്ഞ 1 പിടി
പൊന്നിയരി 250 ഗ്രാം
തേങ്ങ അര മുറി
ശര്‍ക്കര 2 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
പൊന്നിയരി അഞ്ച് ലിറ്റര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം തേങ്ങയും ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. മുഞ്ഞ അരച്ച് അതിലെ നാരുകള്‍ ഒഴിവാക്കുക. അരച്ചുവച്ച മാവും മുഞ്ഞയും ചേര്‍ത്ത് അഞ്ചോ ആറോ മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ദോശ ഉണ്ടാക്കാവുന്നതാണ്. ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഔഷധസമ്പുഷ്ടമായ ദോശയാണിത്.
8.തഴുതാമ എരിശേരി
തഴുതാമ കഴുകി അരിഞ്ഞത് 3 കപ്പ്
തേങ്ങ കാല്‍ കപ്പ്
ചെറുപയര്‍ പരിപ്പ് 2 സ്പൂണ്‍
കാന്താരി മുളക് നാല് എണ്ണം
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍ പൊടി 1 സ്പൂണ്‍
തയാറാക്കുന്ന വിധം
തഴുതാമ, കാന്താരി മുളക്, ഉപ്പ്, മഞ്ഞള്‍ പൊടി എന്നിവ വേവിക്കുക. അതിലേക്ക് ചെറുപയര്‍ പരിപ്പ് വറുത്തിടുക. തേങ്ങയും വറുത്തിടുക. ചെറു സദ്യക്കു പോലും വിളമ്പാവുന്ന സ്വാദിഷ്ടമായ എരിശേരിയാണിത്.
9.ഈത്തപ്പഴക്കുരു പൂരി
ഈന്തപ്പഴക്കുരു അരച്ചത് കാല്‍ കപ്പ്
ഗോതമ്പു പൊടി 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
നെയ്യ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുകള്‍ എല്ലാം കൂടി പൂരിയ്ക്ക് കുഴക്കുന്നത് പോലെ കുഴച്ചു വയ്ക്കുക. ചെറിയ ഉരുളകളാക്കി ചെറിയ വട്ടത്തില്‍ പരത്തുക. പശുവിന്‍ നെയ്യില്‍ വറുത്തു കഴിക്കുക. ഇത് കണ്ണിന്റെ ആരോഗ്യത്തിനും നല്ല കാഴ്ചയ്ക്കും അത്യുത്തമമാണ്.
10മരുത് ചപ്പാത്തി
നീര്‍മരുതിന്‍ തൊലി
ഉണങ്ങി പൊടിച്ചത് 1 ടേബിള്‍ സ്പുണ്‍
ചുക്കുപൊടി അര ടേബിള്‍ സ്പൂണ്‍
ഗോതമ്പു പൊടി 1 കപ്പ്
ഇന്തുപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാം കൂടെ കുഴച്ചെടുക്കുക. അല്‍പ സമയത്തിനുശേഷം ചപ്പാത്തിയായി പരത്തിയെടുക്കുക. നെഞ്ചുവേദനയ്ക്ക് ഇത് വളരെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (8 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (23 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (32 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (43 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (53 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends