സ്പൈസീ ബനാന ബ്രഡ്
ചേരുവകള്‍
ഏത്തപ്പഴം 1 ചെറുത്
മുട്ട 1 എണ്ണം
മിക്സഡ് സ്പൈസ് പൗഡര്‍ കാല് ടീസ്പൂണ്‍
ബട്ടര്‍ മയപ്പെടുത്തിയത് 25 ഗ്രാം
മൈദ 3 ടേസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ അര ടീ സ്പൂണ്‍
വാള്‍നട്ട് പൊടിയായരിഞ്ഞത് 1 ടേ.സ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ 2 ടേ.സ്പൂണ്‍
തയ്യാറാക്കുന്നവിധം:
ഏത്തപ്പഴം മൈക്രോവേവ് സേഫ് ബൗളില്‍ ഇട്ട് ഉടയ്ക്കുക. മുട്ട, മിക്സഡ് സ്പൈസ്, ബട്ടര്‍, മൈദ, ബേക്കിംഗ് പൗഡര്‍, വാള്‍നട്ടില്‍ പകുതി എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായടിച്ച് ഏത്തപ്പഴം അടിച്ചതില്‍ ചേര്‍ത്ത് ഫുള്പവ്വറില് 2 മിനിട്ട് മൈക്രോവേവ് ചെയ്യുക. മിച്ചമുള്ള വാള്‍നട്ട് മീതെവിതറി മുറിച്ച് വിളമ്പുക.
https://www.facebook.com/Malayalivartha