Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില ഭക്ഷണകൂട്ടുകള്‍

15 AUGUST 2016 12:09 PM IST
മലയാളി വാര്‍ത്ത

തടി കൂടുന്നതിലും കുറയുന്നതിലും പ്രധാന പങ്കാണ് ഭക്ഷണത്തിനുള്ളത്. ചില ഭക്ഷണങ്ങള്‍ തടി വര്‍ധിപ്പിക്കുമ്പോള്‍ ചിലത് കുറക്കുന്നു. തടി മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ധിക്കുക തൊലിയുടെ ഭംഗിയും നിറവും വര്‍ധിക്കുക, തുടങ്ങി നിരവധി കാര്യങ്ങളിലും ഭക്ഷണത്തിന് പ്രധാന റോളാണുള്ളത്. മെലിയാന്‍ കൊതിക്കുന്നവര്‍ക്കായി ഒമ്പത് ഭക്ഷണ കൂട്ടുകള്‍ നല്‍കുകയാണ് ഇവിടെ. ചിലത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ നെറ്റിചുളിച്ചേക്കാം. ഒരു തരത്തില്‍ അല്‌ളെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളുടെ പ്രതിദിന മെനുവില്‍ ഉള്‍ക്കൊള്ളുന്നവയാകും അവ. പക്ഷെ ഉറപ്പിച്ചോളൂ ഇവ ഒരുമിച്ച് കഴിക്കുന്ന പക്ഷം നിങ്ങളുടെ ശരീരത്തില്‍ അല്‍ഭുതങ്ങള്‍ കാണിക്കും തീര്‍ച്ച.
മുട്ടയും മാങ്ങയും


ഉറപ്പുള്ള മനോഹരമായ തൊലിക്കായി പല ക്രീമുകളും മറ്റും തേക്കുന്നവരാണ് നമ്മള്‍, പ്രത്യേകിച്ച് സ്ത്രീകള്‍. ക്രീമുകളെ ആശ്രയിക്കാതെ സീസണാകുമ്പോള്‍ കുറച്ച് മാമ്പഴവും മുട്ടയും ഒരുമിച്ച് കഴിച്ചുനോക്കൂ. തൊലിക്ക് തുടിപ്പ് നല്‍കുന്ന കൊളാജന്റെ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്. മാമ്പഴത്തില്‍ അടങ്ങിയ വൈറ്റമിന്‍ സി ആകട്ടെ ഈ ആസിഡുകളുമായി ചേര്‍ന്ന് കൊളാജന്റെ ഉല്‍പ്പാദനത്തെ വര്‍ധിപ്പിക്കും. ഇതുവഴി തൊലിയുടെ നിറവും തുടിപ്പും വര്‍ധിക്കുന്നു. ശരിയായ രീതി: രാവിലെ പ്രാതലിന് ശേഷം ഒരു ഓംലെറ്റും കുറച്ച് മാമ്പഴ കഷ്ണങ്ങളും കഴിക്കൂ. ഒരു ദിവസത്തിന് വേണ്ട വൈറ്റമിന്‍ സി ഇതില്‍ നിന്ന് ലഭിക്കും.
ചുവന്ന കപ്പല്‍മുളകും (കാപ്‌സിക്കം) കറുത്ത ബീന്‍സും


 ശരീരത്തിന് രോഗപ്രതിരോധ ശക്തിയുണ്ടാക്കാന്‍ ഇവയോളം നല്ല ഒന്നില്ല. കറുത്ത ബീന്‍സില്‍ അടങ്ങിയിട്ടുള്ള പ്‌ളാന്റ് അയേണ്‍ ആണ് ശരീരത്തില്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഈ ഇരുമ്പ് സത്തിനെ ശരീരത്തിന് ആഗീരണം ചെയ്യാന്‍ പ്രയാസമാണ്. ഈ കറിയിലേക്ക് വൈറ്റമിന്‍ കൂടുതലായി അടങ്ങിയ ഉണ്ടമുളക് ചേര്‍ന്നതോടെ ഈ ഇരുമ്പ് സത്ത് ശരീരത്തിന് ഉപയോഗിക്കാന്‍ തക്ക രീതിയിലേക്ക് മാറുന്നു.
ഒലീവ് എണ്ണയും തക്കാളിയും



രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് ഇത് സഹായകമാണ്. ഓര്‍ഗാനിക്ക് പിഗ്മെന്റുകളായ കാരൊറ്റ്‌നോയ്ഡ്‌സില്‍ നാലെണ്ണത്തിന് പുറമെ കാന്‍സര്‍, ഹൃദ്രോഗ പ്രതിരോധത്തിന് സഹായകരമായ മൂന്ന് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് തക്കാളി. അപൂരിത കൊഴുപ്പിനാല്‍ സമ്പന്നമായ ഒലീവ് എണ്ണയില്‍ പാചകം ചെയ്യുന്നത് വഴി തക്കാളിയിലെ രോഗപ്രതിരോധ ഘടകങ്ങള്‍ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടുന്നു. ശരിയായ രീതി: ഫൈറ്റോ കെമിക്കലുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ തക്കാളിയുടെ തൊലി നീക്കുക. ഒലീവ് എണ്ണയാകട്ടെ ചൂടും വെളിച്ചവും തട്ടാതെ മാറ്റിവെക്കുക. അല്ലാത്ത പക്ഷം എണ്ണ പുളിക്കാനിടയുണ്ട്.
ബ്രോക്കോളിയും തക്കാളിയും


കോളീഫ്‌ളവര്‍ പോലുള്ള പച്ചക്കറിയായ ബ്രോക്കോളിയും തക്കാളിയും ഒരുമിച്ചുള്ള കൂട്ട് കാന്‍സര്‍ പ്രതിരോധത്തിന് നല്ലതാണ്. രണ്ടും ഒറ്റക്കൊറ്റക്ക് കാന്‍സര്‍ പ്രതിരോധത്തിന് കഴിവുള്ളതാണെങ്കിലും ഒരുമിച്ച് കഴിക്കുന്ന പക്ഷം പ്രോസ്‌റ്റേറ്റ് ട്യൂമറുകളുടെ വളര്‍ച്ച കുറയുന്നതായി കണ്ടത്തെിയിട്ടുണ്ട്. പിസയോ സ്പാഗെറ്റിയോ ഒപ്പം കഴിക്കാം.
ഓട്‌സും സ്‌ട്രോബറിയും



ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇത്. ഓട്‌സില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകളായ അവനെന്ത്രാമൈഡ്‌സും ഫിനോളിക്ക് ആസിഡും വൈറ്റമിന്‍ സിയും ചേര്‍ന്ന് ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നു. ഇതുവഴി ഹൃദയത്തില്‍ആവരണങ്ങള്‍ ഉണ്ടാകുന്നത് തടയപ്പെടുകയും ഹൃദയാഘാത സാധ്യത കുറയുകയും ചെയ്യും. ശരിയായ രീതി: ദിവസവും രാവിലെ ഓട്‌സിനൊപ്പം അരക്കപ്പ് നുറുക്കിയ സ്‌ട്രോബെറി കഴിക്കുക.
ഗ്രീന്‍ ടീയും നാരങ്ങയും


ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന കാറ്റെച്ചിന്‍സ് എന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. എന്നാല്‍ ഇതില്‍ 20 ശതമാനം മാത്രമേ ശരീരത്തില്‍ ആഗീരണം ചെയ്യപ്പെടുന്നുള്ളൂവെന്നാണ് കണക്ക്. എന്നാല്‍ നാരങ്ങാനീര് കൂടി ഇതില്‍ ചേര്‍ക്കുന്ന പക്ഷം 80 ശതമാനം ആന്റി ഓക്‌സിഡന്റുകളും ആഗീരണം ചെയ്യപ്പെടുന്നു. ശരിയായ രീതി: ഒരു കപ്പ് ഗ്രീന്‍ ടീ തയാറാക്കിയ ശേഷം ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.
കറുവാപ്പട്ടയും തവിട് കളയാത്ത ധാന്യം കൊണ്ടുണ്ടാക്കിയ ബ്രെഡും


ശരീരഭാരം പെട്ടന്ന് കുറയാനും അധിക കരുത്ത് ലഭിക്കാനും സഹായകരമാകും. ധാന്യം കൊണ്ടുണ്ടാക്കിയ ബ്രെഡ് പൊരിച്ച് അതില്‍ കറുവാപ്പട്ടയുടെ പൊടി വിതറി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ നില ആരോഗ്യകരമായ നിലയില്‍ നില്‍ക്കും. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്‌ളിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തിയാല്‍ ആമാശയം കാലിയാകുന്നതിന്റെ തോത് കുറയുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുകയും ചെയ്യും. ശരിയായ രീതി: തവിട് കളഞ്ഞ ധാന്യം കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് കറുവാപ്പട്ട സസ്യഎണ്ണയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഉണ്ടാക്കിയ ട്രാന്‍സ്ഫ്രീ കൊഴുപ്പായ മാര്‍ഗാരിനും ചേര്‍ത്ത് ഉപയോഗിക്കുക.
വെളുത്തുള്ളിയും സവാളയും


ശരീരത്തിന് മൊത്തം സംരക്ഷണം നല്‍കാന്‍ പര്യാപ്തമാണ് ഈ രണ്ട് വസ്തുക്കളും. രണ്ടിലും ശരീരത്തിന് ഉപകാരപ്രദമായ നിരവധി ഓര്‍ഗാനോ സള്‍ഫര്‍ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളില്‍ ആവരണമുണ്ടാകാതെ തടയുന്ന പ്‌ളാന്റ് കെമിക്കലുകളും ഇവയില്‍ ഉണ്ട്. ശരീരത്തിലെ കാര്‍സിനോജനുകളെ ഇല്ലായ്മ ചെയ്യാനും ഇവയില്‍ ചിലതിന് കഴിവുണ്ട്. ശരിയായ രീതി: ഇന്ത്യയിലെ ഏതാണ്ടെല്ലാ പാചകരീതികളും ഈ രണ്ട് സാധനങ്ങളും ഉപയോഗിച്ചാണ്. പറ്റുമെങ്കില്‍ സൂപ്പിലും സോസിലും ഈ കൂട്ട് പ്രയോഗിച്ച് നോക്കുക.
ഗ്രീന്‍ ടീയും കറുത്ത കുരുമുളകും


അരക്കെട്ടിന്റെ തടി കുറക്കാന്‍ ഭക്ഷണം കുറക്കുന്നവരുടെ ശ്രദ്ധക്ക്. ദിവസവും ഭക്ഷണത്തിന് ശേഷം ഇത്തിരി കുരുമുളക് ഇട്ട ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുക. ചായയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം കരിച്ചുകളയുന്ന ആന്റി ഓക്‌സിഡന്റായ ഇ.ജി.സി.ജി ശരീരത്തിലേക്ക് കൂടുതലായി ആഗീരണം ചെയ്യാന്‍ കറുത്ത കുരുമുളക് സഹായിക്കുന്നു. ഏതാണ്ട് 130 ശതമാനത്തോളം കലോറിയാണ് ഇങ്ങനെ കരിച്ചുകളയുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളാകട്ടെ വിശപ്പിനെയും മറ്റും നിയന്ത്രിക്കുന്ന ഹോര്‍മോണുകളെയും ബാധിക്കും. ശരിയായ രീതി അര ടീസ്പൂണ്‍ കറുത്ത കുരുമുളക് ഗ്രീന്‍ ടീയില്‍ ഇട്ടാല്‍ ഗ്രീന്‍ ടീയില്‍ നിന്ന് ആവശ്യമുള്ള വസ്തുക്കളുടെ ആഗീരണം വര്‍ധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (4 minutes ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (5 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (6 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (6 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (6 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (6 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (6 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (6 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (6 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (7 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (7 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (7 hours ago)

Malayali Vartha Recommends