ഉച്ചയൂണിന് ചെമ്മീന്‍ തോരന്‍
ചെമ്മീന്‍ നമ്മുടെയെല്ലാം വായില്‍ കപ്പലോടിയ്ക്കുന്ന വിഭവമാണ്. കടല്‍ വിഭവങ്ങളില്‍ ഒരു പടി മുന്നില്‍ തന്നെയാണ് ചെമ്മീനിന്റെ സ്ഥാനം. ചെമ്മീന്‍ കൊണ്ട് ഉണ്ടാക്കുന്ന വിവിധ തരത്തിലുള്ള വിഭവങ്ങള്‍ നമുക്കറിയാം. ചെമ്മീന്‍ കറി, ചെമ്മീന്‍ റോസ്റ്റ്. ചെമ്മീന്‍ മസാല അങ്ങനെ നിരവധി വിഭവങ്ങള്‍ ചെമ്മീന്‍ കൊണ്ട് ഉണ്ടാക്കാവുന്നതാണ്. എന്നാല്‍ നല്ല നാടന്‍ തോരനായാലോ. ചെമ്മീന്‍ കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും എളുപ്പമേറിയ വിഭവമാണ് ചെമ്മീന്‍ തോരന്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെമ്മീന്‍ തോരന്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീന്സ 150 ഗ്രാം
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
സവാള 1
ജീരകം കാല് ടീസ്പൂണ്‍
തേങ്ങ ചിരകിയത് കാല്‍ക്കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ ചെറിയ കഷ്ണങ്ങളാക്കി അതില്‍ മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നന്നായി പുരട്ടി വെയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ജീരകം ഇട്ട് സവാള വഴറ്റുക. സവാള വഴറ്റിയതിനു ശേഷം അതിലേക്ക് അല്പം തേങ്ങയും കറിവേപ്പിലയും ചേര്‍ക്കുക. അതിനു ശേഷം ചെമ്മീന്‍ ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. ഇതില്‍ ആവിയില്‍ നിന്നും വരുന്ന വെള്ളം പൂര്‍ണമായും വറ്റിയതിനു ശേഷം നല്ലതുപോലെ ഇളക്കി അടുപ്പില്‍ നിന്നും മാറ്റാം. ചെമ്മീന്‍ തോരന്‍ തയ്യാര്‍.
https://www.facebook.com/Malayalivartha