കുട്ടി കുറുമ്പിന് ജീര റൈസ്
കുഞ്ഞുങ്ങള്‍ പൊതുവെ ചോറുണ്ണാന്‍ മടി കാട്ടുന്നവരാണല്ലോ. അവര്‍ക്ക് വളരെ ഇഷ്ടപ്പെടുന്നതും പോഷകമുള്ളതുമാണ് ജീരക റൈസ്.
ആവശ്യമായ സാധനങ്ങള്‍
1. വേവിച്ച ബിരിയാണിച്ചോറ് 5 കപ്പ്
2. നെയ്യ് 2 1/2 ടേബിള്‍ സ്പൂണ്‍
3. ജീരകം 4 ടീസ്പൂണ്‍
4. സവാള 2 വലുത്
5. പച്ചമുളക് 6 എണ്ണം( ചെറുതായി അരിഞ്ഞത്)
6. മല്ലിയില 1/2 കപ്പ് (ചറുതായി അരിഞ്ഞത്)
7. ഉപ്പ് ആവശ്യത്തിന്
8. അണ്ടിപ്പരിപ്പ് 25 ഗ്രാം ( കഷണങ്ങളാക്കിയത്)
പാകം ചെയ്യുന്ന വിധം
1. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ജീരകം ചേര്‍ത്ത് താളിക്കുക.
2. ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് നിറം മാറിത്തുടങ്ങുമ്ബോള് പച്ചമുളക്, സവാള എന്നിവ ചേര്‍ത്തുവഴറ്റുക.
3. സവാളയുടെ നിറം മാറിത്തുടങ്ങുമ്ബോള് വേവിച്ചുവച്ചിരിക്കുന്ന അരിയും മല്ലിയിലയും പാകത്തിന് ഉപ്പുംചേര്‍ത്ത് വഴറ്റി അടുപ്പില്‍ നിന്നും മറ്റുക
https://www.facebook.com/Malayalivartha