കാരറ്റ് കേക്ക്
കേക്കുകള്‍ പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട് എങ്കിലും കാരറ്റ് കേക്ക് എല്ലാവരും പരീക്ഷിച്ചു നോക്കാനിടയില്ല. വളരെയധികം പരിശ്രമമൊന്നുമില്ലാതെ വൈകുന്നേരത്തെ ചായയ്ക്ക് കടിയായി കാരറ്റ് കേക്ക് തയ്യാറാക്കാം.
കാരറ്റ് 500 ഗ്രാം
പഞ്ചസാര 2 കപ്പ്
മൈദ 250 ഗ്രാം
മുട്ട4 എണ്ണം
എണ്ണ 100
സോഡാപ്പൊടി 2 സ്പൂണ്‍
ഉണ്ടാക്കേണ്ടവിധം:
കാരറ്റ് കനംകുറച്ച് ചീകിയെടുക്കുക. പഞ്ചസാര പൊടിച്ച് എണ്ണയുമായി ചേര്‍ത്ത ശേഷം മുട്ടയുടെ ഉണ്ണിയുമായി അടിച്ച് യോജിപ്പിക്കണം. ഇതിലേക്ക് മൈദയും സോഡാപ്പൊടിയും കൂട്ടിക്കലര്‍ത്തണം. ഇപ്പോഴുള്ള മിശ്രിതത്തിലേക്ക് മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ച് ചേര്‍ത്ത ശേഷം ഒരു മണിക്കൂര്‍ വച്ചേക്കുക. പിന്നീട് ബേക്ക് ചെയ്ത് ഉപയോഗിക്കാം. 180 പ്രീഹീറ്റ് ചെയ്ത ഓവനില്‍ ബേക്കു ചെയ്തെടുക്കാം.
https://www.facebook.com/Malayalivartha