ചിക്കന്‍ ചീസ് ബോള്‍

മലബാര്‍ മേഖലയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ചിക്കന്‍ ചീസ് ബോള്‍.വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്.
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് അരക്കിലോ
ചിക്കന്‍ അരക്കിലോ
വെളുത്തുള്ളി 8 എണ്ണം
ജീരകം 1 ടീസ്പൂണ്‍
വെണ്ണ 1 സ്പൂണ്‍
ബ്രഡ് പൊടിച്ചത് അല്‍പം
മുട്ടയുടെ വെള്ള 4 മുട്ടയുടേത്
കുരുമുളക് പൊടി ആവശ്യത്തിന്
ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് നല്ലതു പോലെ വേവിയ്ക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്ത് ചിക്കനും ഉരുളക്കിഴങ്ങും നല്ലതു പോലെ പൊടിച്ച് യോജിപ്പിക്കുക. ഇത് രണ്ടും ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക.
അതിനു ശേഷം വാങ്ങി വെച്ച് ഇവയെല്ലാം കൂടി ചെറിയ ബോള്‍ രൂപത്തില്‍ ആക്കി കൈവെച്ച് പരത്തി അതിനുള്ളില്‍ അല്‍പം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കുക. ഇത് മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കാം
https://www.facebook.com/Malayalivartha























