പാലക് ഇഡ്ഡലി
പ്രഭാതഭക്ഷണത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാലോ. മിക്കവാറും ദോശ, ഇഡ്ഡലി, അപ്പം, പുട്ട് എന്നിവയൊക്കയാണല്ലോ കഴിക്കാറുള്ള പതിവ്. എന്നാല്‍ വ്യത്യസ്തമായൊരു പലഹാരമായ പാലക്ഇഡ്ഡലി തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
ഇഡ്ഡലി മാവ് 3 കപ്പ്
പാലക്ചീര
പൊടിയായരിഞ്ഞത് ഒരുകപ്പ്
എണ്ണ ഇഡ്ഡലിത്തട്ടില് തേയ്ക്കാന്‍
ഉപ്പ് പാകത്തിന്
തൈര് നാല് കപ്പ്
പഞ്ചസാര 3 ടീ സ്പൂണ്‍
വറുത്തിടാന്‍
എണ്ണ 2 ടീ സ്പൂണ്‍
കടുക് 1 ടീ സ്പൂണ്‍
കറിവേപ്പില കുറച്ച്
ഇഡ്ഡലി തയ്യാറാക്കാന്‍: ഇഡ്ഡലിമാവും പാലക് ചീരയും ഉപ്പും ഒരു ബൗളിലെടുത്ത് ഇളക്കുക,ഇത് എണ്ണ പുരട്ടിയ ഇഡ്ഡലിതട്ടുകളിലേക്ക് പകര്‍ന്ന് ആവിയില്‍ വേവിച്ചെടുക്കുക.തൈരും പഞ്ചസാരയും ഒരു ബൗളില്‍ എടുത്ത് ഇളക്കി ഓരോ ചെറുബൗളുകളിലേക്ക് പകരുക,ഓരോ ബൗളിലും ഓരോ ഇഡ്ഡലിവീതം വയ്ക്കുക. എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയുമിട്ട് വറുത്ത് ഇവയ്ക്ക് മീതെ ഇടുക.
https://www.facebook.com/Malayalivartha