പപ്പടം തോരൻ
പപ്പടം തോരൻ
സാധാരണയായി പപ്പടം വറുക്കുകയോ, ചുട്ടെടുക്കുകയോ ആണല്ലോ ചെയ്യാറുള്ളത്. ഇതു കൂടാതെ പപ്പടം തോരന്‍, പപ്പടം ഒഴിച്ചുകറി, തുടങ്ങിയ അനേകം വിഭവങ്ങള്‍ പപ്പടം കൊണ്ട് ഉണ്ടാക്കാവുന്നതാണ്.ഇന്നിവിടെ പപ്പടം തോരൻ പരീക്ഷിക്കാം
ആവശ്യമായ സാധനങ്ങൾ
പപ്പടം - 10
തേങ്ങ - 1 കപ്പ്
പച്ച മുളക് - 3
ചുമന്നുള്ളി - 10
ഉണക്ക മുളക് - 2
അൽപ്പം മുളകുപൊടി
തയാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്സിയിലിട്ട് ചതച്ചെടുക്കുക.പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കുക.ഒരു പാനിൽ എണ്ണ ഒഴിച്ച്കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ക്കുക.ഇതിലേക്ക് പപ്പടം - തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതീയിലായിരിക്കണം എല്ലാം വേവിക്കേണ്ടത്.രുചികരമായ പപ്പടം തോരൻ റെഡി.
https://www.facebook.com/Malayalivartha