Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദീപാവലി മധുരം : സോന്‍പാപ്ഡി

29 OCTOBER 2016 12:29 PM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസ്സുകളിൽ നന്മയുടെ വെളിച്ചം ചൊരിയാൻ മറ്റൊരു ദീപാവലി കൂടി എത്തി. തിൻമയ്ക്കുമേൽ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം നൽകിയും ആഘോഷിക്കുന്നു . ദീപാവലി ദീപങ്ങളുടെ മാത്രം ഉത്സവമല്ല. മധുരത്തിന്റേതുകൂടിയാണ്. ഈ ദീപാവലി സോനാ പാപ്ഡി കഴിച്ചുകൊണ്ടാകാം
കടലമാവ്-ഒന്നര കപ്പ്
മൈദ-ഒന്നര കപ്പ്
പാല്‍-2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
നെയ്യ്-250 ഗ്രാം
വെള്ളം-ഒന്നര കപ്പ്
പോളിത്തീന്‍ ഷീറ്റ് ഒരു പാത്രത്തില്‍ മൈദയും കടലമാവും കൂട്ടിക്കലര്‍ത്തുക. ഒരു പാനില്‍ നെയ്യു ചൂടാക്കണം. ഇതില്‍ കലര്‍ത്തിയ മാവു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക.

ഇത് ഒരു പാത്രത്തില്‍ പരത്തി വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേയ്ക്കു പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പം കട്ടിയില്‍ മിശ്രിതമാക്കുക. ഇത് ചൂടാറാന്‍ വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യു പുരട്ടി വയ്ക്കുക. മാവും പഞ്ചസാര-പാല്‍ മിശ്രിതവും തണുത്താറിക്കഴിയുമ്പോൾ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറേശെ വീതമിട്ട് ഇളക്കുക. ഇളക്കുമ്പോൾ നൂല്‍ പരുവത്തിലാകുമ്പോൾ ഇത് നെയ്യു പുരട്ടിയ പാത്രത്തിലേയ്ക്കൊഴിയ്ക്കുക. ഇതിന് ഒരിഞ്ചു കട്ടിയിലെങ്കിലും ഒഴിച്ചു കഴിയുമ്പോൾ ഉണ്ടാകണം. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. സോന്‍ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ച്‌ മുകളില്‍ പോളിത്തീന്‍ കവര്‍ ഇടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (13 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (18 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (29 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (44 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (53 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends