Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റ ജീവിതമല്ലേ ഉള്ളൂ. അതിനിടെ എല്ലാം ഒന്നു പരീക്ഷിച്ചു നോക്കാം എന്നു കരുതി!! കൊച്ചിന്‍ ഫുഡ് മാള്‍' എന്ന ഫുഡ് ഷോപ്പും ഒരു ബ്യൂട്ടി പാര്‍ലറും നടത്തി അതും നിർത്തി രാഷ്ട്രീയം ഒടുക്കം അതും നിർത്തി അഭിനയത്തിലേക്ക് ഇറങ്ങിയതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി


സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയേയും ആര്‍ക്കും മറക്കാനാവില്ല!! ഇപ്പോൾ കുട്ടി സെലിന്‍ ഇവിടെയാണ്... നടന്‍ ആന്റണി വര്‍ഗീസ് പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ


മത്സ്യ വില്‍പന കഴിഞ്ഞാൽ നോട്ടം വിദ്യാർത്ഥികളെ; അച്ഛൻ ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പുതിയങ്ങാടി സ്വദേശിയ്ക്ക് നാട്ടുകാരും പോലീസും ചേർന്ന് നൽകിയത് എട്ടിന്റെ പണി...


ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു ആദ്യ സംശയം... ഒട്ടും ആത്മവിശ്വാസമില്ലാതെയായിരുന്നു വസ്ത്രം ധരിച്ചത്!! ഇതാദ്യമായിട്ടാണ്... വിമര്ശനങ്ങൾ കൂടിയതോടെ മറുപടിയുമായി താരം


ഇത്രയും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല... പൃഥ്വിയും താനും ഈ നേട്ടത്തില്‍ ത്രില്ലിലാണ്!! സന്തോഷ വിവരം പങ്കുവെച്ച്‌ സുപ്രിയ മേനോന്‍; ഏറ്റെടുത്ത് ആരാധകർ

കശുവണ്ടി കൊണ്ട് 2 രുചികരമായ വിഭവങ്ങൾ

09 NOVEMBER 2016 12:51 PM IST
മലയാളി വാര്‍ത്ത

കശുവണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ആന്റിഓക്സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സംപുഷ്ടമാണ് കശുവണ്ടി.

കശുവണ്ടി പരിപ്പ് അതേപടിയോ വറുത്തോ ഉപ്പ് ചേര്‍ത്ത് വറുത്തോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്.എന്നാൽ കശുവണ്ടികൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് അറിയാമോ?

കശുവണ്ടികൊണ്ട് ഉണ്ടാക്കാവുന്ന 2 വിഭവങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. കശുവണ്ടി തീയലും കശുവണ്ടി പായസവും .
കശുവണ്ടി തീയലിന്‍റെ പാചകം ഇങ്ങനെ. തീയലിനു പച്ച കശുവണ്ടി ആണ് എടുക്കേണ്ടത്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
പച്ച കശുവണ്ടി പരിപ്പ് രണ്ടായി കീറി വഴറ്റിയത് - 2 കപ്പ്
നാളികേരം ചിരകിയത് - 1 കപ്പ്
മല്ലിപ്പൊടി - 3 1/2 ടീസ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍ 

എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
പുളി - പാകത്തിന്
കറിവേപ്പില - പാകത്തിന്                 

ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
രണ്ടു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ നാളികേരം വറുത്തെടുക്കണം. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ലേശം എണ്ണയില്‍ ചൂടാക്കണം. വറുത്തെടുത്ത നാളികേരവും ചൂടാക്കിയ ചേരുവയും ഒന്നിച്ച് മയത്തില്‍ അരച്ചെടുക്കണം. പുളി അഞ്ചു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് അരപ്പും ഉപ്പും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ വയ്ക്കുക. തിളയ്ക്കുമ്പോള്‍ വഴറ്റിയ കശുവണ്ടി ഇടുക. കശുവണ്ടി വെന്ത് ചാറ് പാകത്തിനു കുറുകുമ്പോള്‍ കറിവേപ്പലയിട്ട് വാങ്ങി വച്ച് വറുത്തിടുക.

കശുവണ്ടി പായസം

ആവശ്യമായ ചേരുവകൾ:          
കശുവണ്ടി - 300gm
നെയ്യ് - 100gm
തേങ്ങ - 2 nos
ശർക്കര - 450 gm 
മൈദ - 2 സ്പൂൺ
ഏലക്കാ - 2 nos
തേങ്ങാക്കൊത്ത് അരിഞ്ഞത് - 1/2 കപ്പ്
കശുവണ്ടി വറുത്തിടാൻ - 8 പിളർന്നത്
കിസ്മിസ് - 20 nos
തയ്യാറാക്കുന്ന വിധം
കശുവണ്ടി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കുക.
തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലായി പിഴിഞ്ഞ് വെക്കുക.
ശർക്കര ഉരുക്കി അരിച്ച് വെക്കുക.
കുതിർത്ത കശുവണ്ടി മൂന്നാം പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഉരുളി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യൊഴിച്ച് കശുവണ്ടി അരച്ചത് നേരിയ തീയിൽ വഴറ്റുക. ശർക്കര നീര് ചേർത്ത് നന്നായി വഴറ്റുക. രണ്ടാം പാൽ കുറെശ്ശെ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. മൈദ വെള്ളത്തിൽ കലക്കി ഒഴിച്ച് നേരിയ തീയിൽ പായസ പരുവമാകുന്നത് വരെ അടുപ്പിൽ വയ്ക്കുക. അതിന് ശേഷം ഏലക്കാപ്പൊടിയും ഒന്നാം പാലും ചേർത്തിറക്കി അതിൽ നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് ,കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തിടുക.
NB :കശുവണ്ടി നന്നായി കുതിർത്തതിനു ശേഷം അരക്കുക
അരച്ച മിശ്രിതം നന്നായി നെയ്യിൽ വഴറ്റണം പച്ചച്ചുവമാറിക്കിട്ടും. മൈദ ചേർക്കുന്നത് പായസം നന്നായി കുറുകി വരാൻ വേണ്ടിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 155 പോയിന്റ് നേട്ടത്തില്‍  (9 minutes ago)

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് പനാജിയില്‍ തുടക്കം... ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള, 76 രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും  (22 minutes ago)

കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം  (30 minutes ago)

ഒറ്റ ജീവിതമല്ലേ ഉള്ളൂ. അതിനിടെ എല്ലാം ഒന്നു പരീക്ഷിച്ചു നോക്കാം എന്നു കരുതി!! കൊച്ചിന്‍ ഫുഡ് മാള്‍' എന്ന ഫുഡ് ഷോപ്പും ഒരു ബ്യൂട്ടി പാര്‍ലറും നടത്തി അതും നിർത്തി രാഷ്ട്രീയം ഒടുക്കം അതും നിർത്തി അഭിനയത്  (37 minutes ago)

തിരുപ്പതി ലഡു ഇനി പെട്ടികളില്‍..... പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്ര ത്തില്‍ നിന്നും ലഭിക്കുന്ന ലഡ്ഡു ഇനി പേപ്പര്‍, ചണം എന്നിവകൊണ്ട് നിര്‍മ്മിച്ച പെട്ടികളില്‍ ലഭിക്കുമെന്ന  (40 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്ന് ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വീതീയൻ കതോലിക്കാ ബാവ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കത്തോലിക്കാ ബാവായുടെ വെളിപ്പെടുത്തൽ  (45 minutes ago)

സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയേയും ആര്‍ക്കും മറക്കാനാവില്ല!! ഇപ്പോൾ കുട്ടി സെലിന്‍ ഇവിടെയാണ്... നടന്‍ ആന്റണി വര്‍ഗീസ് പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ  (47 minutes ago)

മത്സ്യ വില്‍പന കഴിഞ്ഞാൽ നോട്ടം വിദ്യാർത്ഥികളെ; അച്ഛൻ ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പുതിയങ്ങാടി സ്വദേശിയ്ക്ക് നാട്ടുകാരും പോലീസും ചേർന്ന് നൽകിയത്  (52 minutes ago)

ഇന്ധന വിലയില്‍ മാറ്റമില്ല....  (1 hour ago)

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ നാലുമാസത്തേക്ക് പകല്‍ സര്‍വിസ് ഇല്ല... തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ച് സിയാല്‍  (1 hour ago)

ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു ആദ്യ സംശയം... ഒട്ടും ആത്മവിശ്വാസമില്ലാതെയായിരുന്നു വസ്ത്രം ധരിച്ചത്!! ഇതാദ്യമായിട്ടാണ്... വിമര്ശനങ്ങൾ കൂടിയതോടെ മറുപടിയുമായി താരം  (1 hour ago)

ഇത്രയും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല... പൃഥ്വിയും താനും ഈ നേട്ടത്തില്‍ ത്രില്ലിലാണ്!! സന്തോഷ വിവരം പങ്കുവെച്ച്‌ സുപ്രിയ മേനോന്‍; ഏറ്റെടുത്ത് ആരാധകർ  (1 hour ago)

ശമ്പള വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്നു രണ്ടു മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും  (1 hour ago)

പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു; നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം  (1 hour ago)

ഭക്തര്‍ക്ക് സുകൃത ദര്‍ശനമായി സന്നിധാനത്ത് പടിപൂജ... 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ തൊഴാന്‍ വന്‍ തിരക്കായിരുന്നു  (2 hours ago)

Malayali Vartha Recommends