Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറഞ്ഞ മാതൃമരണനിരക്ക്‌: കേരളം ഒന്നാമത്‌

06 JANUARY 2014 01:33 AM IST
മലയാളി വാര്‍ത്ത.

ആരോഗ്യ മേഖലയിലെ വികസനത്തിന്റെ സൂചികയായ കുറഞ്ഞ മാതൃമരണ നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്‌. 2010-12 കാലയളവില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളിലായി നടന്ന സാമ്പിള്‍ രജിസ്‌ട്രേഷന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ്‌ ഈ അംഗീകാരമെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി വി. എസ്‌. ശിവകുമാര്‍ വ്യക്തമാക്കി.
മാതൃമരണനിരക്കില്‍ 2010-12 കാലയളവില്‍ 19 ശതമാനം കുറവാണ്‌ കേരളത്തില്‍ രേഖപ്പെടുത്തിയത്‌. 2007-09 കാലയളവില്‍ ഒരു ലക്ഷത്തില്‍ 81 എന്ന നിരക്ക്‌ ഇപ്പോള്‍ ഒരു ലക്ഷത്തില്‍ 66 ആയി കുറഞ്ഞിട്ടുണ്ട്‌. കുറഞ്ഞ മാതൃമരണനിരക്കില്‍ മഹാരാഷ്‌ട്ര(87) രണ്ടാം സ്ഥാനത്തും തമിഴ്‌നാട്‌(90) മൂന്നാം സ്ഥാനത്തുമാണ്‌. കൂടുതല്‍ മരണനിരക്ക്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ അസ്സാമി(328)ലാണ്‌. ഇന്ത്യയിലെ നിരക്ക്‌ 178 ആണ്‌.
വിവിധ പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണത്തിലൂടെയാണ്‌ കേരളം ഈ മേഖലയില്‍ മികച്ച പുരോഗതി നേടിയത്‌. അമ്മയും കുഞ്ഞും പദ്ധതിയിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനെത്തുന്ന എല്ലാ അമ്മമാര്‍ക്കും ചികിത്സ, മരുന്നുകള്‍, ഭക്ഷണം, യാത്രാസൗകര്യം എന്നിവ പൂര്‍ണമായും സൗജന്യമാണ്‌. കൂടാതെ ജനനിസുരക്ഷ പോലെയുള്ള പദ്ധതികളിലൂടെ സാമ്പത്തിക സഹായവും ലഭ്യമാക്കുന്നുണ്ട്‌. മാത്യമരണനിരക്ക്‌ കുറയുന്നതിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.                                                                                                                                                                                                                                                                                                   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (37 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (40 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (45 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (53 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends