Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

ജോലിസ്ഥലത്ത്‌ വനിതകളെ അധിക്ഷേപിയ്‌ക്കുന്നതിനെതിരെ നിയമപരിരക്ഷ

15 OCTOBER 2013 03:03 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ജോലിസ്ഥലത്ത്‌ സ്‌ത്രീകളെ ലൈംഗിക അധിക്ഷേപം നടത്തുന്നതിനെതിരെ പ്രതിരോധിക്കാനുള്ള ആക്‌ട്‌ നിലവില്‍ വന്നത്‌ 2013 ഏപ്രില്‍ 23 നാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള സ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ചെറുകിടകച്ചവടസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍പ്പെടും. പ്രസ്‌തുത സ്ഥാപനങ്ങളിലെ സ്ഥിരം ജോലികാര്‍ക്കും, താത്‌ക്കാലിക ജോലികാര്‍ക്കും മാത്രമല്ല വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ വരുന്ന വനിതകള്‍, വീടുകളില്‍ സഹായത്തിനു നില്‍ക്കുന്ന വനിതകള്‍ എന്നിവര്‍ക്കെല്ലാം ഈ നിയമത്തിന്റെ സംരക്ഷണം ലഭ്യമാണ്‌. ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്ന പെരുമാറ്റങ്ങള്‍ താഴെ കൊടുക്കുന്നു.

1. ലൈംഗികാവശ്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദ്യേശങ്ങളോടെ ശരീരത്തോട്‌ അടുത്തുചെല്ലാന്‍ ശ്രമം നടത്തുകയോ, എത്തുകയോ ചെയ്യുക.
2. ലൈംഗികതയുമായി ബന്ധമുള്ള പ്രവര്‍ത്തികള്‍ പ്രത്യുപകാരമായി ആവശ്യപ്പെടുക
3. ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുക
4. ലൈംഗികതാ പ്രദര്‍ശനം
5. ലൈംഗികച്ചുയുള്ള വാക്കോ നോട്ടമോ പ്രവൃത്തിയോ

ലൈംഗികാധിക്ഷേപം നടത്തിയതായി കരുതാവുന്ന ചുറ്റുപാടുകളേയും ഈ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ലൈംഗികാവശ്യങ്ങള്‍ സാധിച്ചു കൊടുത്താല്‍ പകരമായി ജോലിയില്‍ മുന്തിയ പരിഗണന നല്‍കാം എന്നു വാഗ്‌ദാനം ചെയ്യല്‍, ഇപ്പോഴത്തേയോ ഭാവിയിലെയോ തൊഴില്‍ സ്റ്റാറ്റസിനെ കുറിച്ച്‌ ഭീഷണിപ്പെടുത്തല്‍, ജോലികാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലുകള്‍, ജോലി സ്ഥലത്ത്‌ അസ്വസ്ഥത സൃഷ്‌ടിക്കല്‍, നിന്ദിക്കല്‍, ജോലി ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്‌ക്കുന്ന തരത്തില്‍ ജോലി ചെയ്യിക്കുക എന്നിവ എല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്‌.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരും, മറ്റു സ്ഥാപനങ്ങളില്‍ തൊഴിലുടമകളും, ജോലിസ്ഥലത്ത്‌ ഒരു ഇന്റേണല്‍ കംപ്ലെയിന്‍സ്‌ കമ്മറ്റി രൂപവത്‌ക്കരിക്കണമെന്നാണ്‌ ഈ നിയമം അനുശാസിക്കുന്നത്‌. വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളുള്ള സ്ഥാപനമാണെങ്കില്‍ ഓരോ ബ്രാഞ്ചിലും ഇത്തരം കമ്മറ്റികള്‍ ഉണ്ടായിരിക്കണം. കമ്മറ്റിയില്‍ ഒരു പ്രിസൈഡിംഗ്‌ ഓഫീസര്‍ ഉണ്ടാവണം. സീനിയറായ വനിതാ ഉദ്യോഗസ്ഥയായിരിക്കണം പ്രിസൈഡിംഗ്‌ ഓഫീസര്‍ എന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. വനിതകളുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളോട്‌ ഇടപെട്ട്‌ മുന്‍പരിചയമുള്ള രണ്ടു സ്റ്റാഫംഗങ്ങള്‍, സര്‍ക്കാരിതര സംഘടനകളിലേയോ, അസോസിയേഷനില്‍ നിന്നുള്ളതോ ആയ ഒരംഗം എന്നിങ്ങനെയുള്ളവരെ ചേര്‍ത്താണ്‌ കമ്മറ്റി രൂപവത്‌ക്കരിക്കേണ്ടത്‌. കമ്മറ്റിയിലെ പകുതി അംഗങ്ങള്‍ സ്‌ത്രീകളായിരിക്കണം എന്നുണ്ട്‌. അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷമാണ്‌.

പത്തുപേരില്‍ കുറഞ്ഞ സ്റ്റാഫംഗങ്ങളുളള സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കംപ്ലെയിന്‍സ്‌ കമ്മറ്റി ഉണ്ടാകാറില്ല. അത്തരം സ്ഥാപനങ്ങളിലെ വനിതകളുടെ പ്രശ്‌നങ്ങള്‍, തൊഴിലുടമയ്‌ക്കെതിരെയുള്ള പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന്‌ ലോക്കല്‍ കംപ്ലയിന്‍സ്‌ കമ്മറ്റി രൂപവത്‌ക്കരിക്കണമെന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു. ലോക്കല്‍ കമ്മറ്റി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും വനിതകളായിരിക്കണമെന്നും, അതില്‍ ഒരു വനിതയെങ്കിലും എസ്‌ സി/എസ്‌ടി/ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളതായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയാണ്‌ പരാതി എങ്കില്‍ സര്‍വ്വീസ്‌ ചട്ടങ്ങള്‍ക്കനുസൃതമായാണ്‌ ലോക്കല്‍ കമ്മറ്റി അന്വേഷണം നടത്തേണ്ടത്‌. വീട്ടുജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നുള്ള പരാതികള്‍ ലോക്കല്‍ കംപ്ലയിന്‍സ്‌ കമ്മറ്റി, പോലീസിനെയാണ്‌ ഏല്‍പ്പിക്കേണ്ടത്‌. ഈ കമ്മറ്റിയ്‌ക്ക്‌ സിവില്‍ കോടതിയുടേതിന്‌ സമാനമായ അധികാരങ്ങളുണ്ട്‌. വാറണ്ട്‌ പുറപ്പെടുവിക്കുവാനുളള അധികാരവും കമ്മറ്റിയ്‌ക്കുണ്ട്‌. കുറ്റാരോപിതനില്‍ നിന്നും നഷ്‌ടപരിഹാരത്തുക വസൂലാക്കാനും അനുസരിച്ചില്ലെങ്കില്‍ സ്വത്ത്‌ ജപ്‌തി ചെയ്യുവാനും ഈ കമ്മറ്റിയ്‌ക്ക്‌ സാധ്യമാകും. ഈ കമ്മറ്റിയുടെ ശുപാര്‍ശകള്‍ 60 ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്‌.

തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങള്‍

സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്‌ടിക്കുക എന്നത്‌ തൊഴിലുടമയുടെ കര്‍ത്തവ്യം ആണ്‌. വിവിധ ആവശ്യങ്ങള്‍ക്കായി ജോലി സ്ഥലത്തേക്ക്‌ കടന്നു വരുന്നവരില്‍ നിന്നുള്ള സുരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ കംപ്ലയിന്‍സ്‌ കമ്മറ്റി രൂപവത്‌ക്കരിച്ചതായുള്ള ഓര്‍ഡര്‍, ഓഫീസില്‍ പെട്ടെന്ന്‌ ശ്രദ്ധ പതിയുന്ന സ്ഥലത്ത്‌ പ്രദര്‍ശിപ്പിച്ചിരിക്കണം. ലൈംഗികാധിക്ഷേപം നടത്തിയാലുള്ള പരിണിതഫലങ്ങളും അതില്‍ വ്യക്തമാക്കിയിരിക്കണം.

കുറ്റാരോപിതന്‍ പ്രസ്‌തുത സ്ഥാപനത്തിലെ ജീവനക്കാരന്‍ അല്ലെങ്കിലും, പരാതിക്കാരി പോലീസില്‍ പരാതിപ്പെടാനാണ്‌ താല്‍പര്യം കാണിക്കുന്നതെങ്കിലും തൊഴിലുടമ അതിനു മതിയായ സഹായം ചെയ്‌തു കൊടുക്കണം. തൊഴിലുടമകളിലാരെങ്കിലും ഈ ആക്‌ടിന്റെ ഏതെങ്കിലും ക്ലോസുകള്‍ പ്രമാണിക്കുന്നില്ലെങ്കില്‍ 50,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്നതാണ്‌. സ്ഥാപനം നടത്തുന്നതിനുള്ള ലൈസന്‍സ്‌ റദ്ദാക്കാനും വ്യവസ്ഥയുണ്ട്‌.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല  (45 minutes ago)

റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് കൈത്താങ്ങായി ഗവര്‍ണര്‍  (1 hour ago)

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (1 hour ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (1 hour ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (2 hours ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (2 hours ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (2 hours ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (2 hours ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (2 hours ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (2 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (2 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (3 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends