Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...


കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...


കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും


ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...

കടങ്കഥകളുടെ കഥ

20 NOVEMBER 2012 12:37 AM IST
സിപ്പി പളളിപ്പുറം

പ്രിയ കൂട്ടുകാരേ,

പണ്ടുകാലത്തു വിശ്രമസമയങ്ങളില്‍ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുമക്കളുമെല്ലാം ഒന്നിച്ചിരുന്നു കടങ്കഥകള്‍ പറയുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇതു വിജ്ഞാനത്തിനും വിനോദത്തിനും മാത്രമല്ല; കുട്ടികളുടെ ബുദ്ധിശക്തിയും ചിന്താശക്തിയും ഓര്‍മശക്തിയും വളര്‍ത്തിയെടുക്കുന്നതിനും അവരെ സന്മാര്‍ഗികളാക്കുന്നതിനും വളരെ സഹായകമായിരുന്നു.
ഒരാള്‍ ഒരു കടങ്കഥ പറയുകയും മറ്റുള്ളവര്‍ അതിന്റെ ഉത്തരം ആലോചിച്ച്‌ കണ്ടെത്തുകയുമാണ്‌ ചെയ്‌തിരുന്നത്‌.
``ഇല്ലീ കരകര-ഇല്ലീ കരകര
ഇല്ലിമേലായിരം-പല്ലിമുട്ട!''
എന്നു കേള്‍ക്കുമ്പോള്‍തന്നെ മിടുക്കന്മാര്‍ ചാടിയെഴുന്നേറ്റ്‌ ഉത്തരം പറയും: ``കുരുമുളക്‌!'' ചിലപ്പോള്‍ ആര്‍ക്കും ഉത്തരം പിടികിട്ടിയില്ലെന്നും വരാം. അപ്പോള്‍ ഓരോരുത്തരും `തോറ്റു' എന്നു സമ്മതിക്കുകയും ചോദ്യകര്‍ത്താവുതന്നെ ഉത്തരം വെളിപ്പെടുത്തുകയുമാണു പതിവ്‌.
കടങ്കഥകള്‍ മിക്കവാറും താളാത്മകമാണ്‌. കുട്ടികളില്‍ കവിതാവാസനയും താളബോധവും ഉണ്ടാക്കാന്‍ ഇവ നന്നായി പ്രയോജനപ്പെടും.
``ഈച്ചതൊടാത്തൊരിറച്ചി- ക്കഷ്‌ണം
പൂച്ചതൊടാത്തൊരിറച്ചിക്കഷ്‌ണം
തൊട്ടാല്‍ നക്കുമിറച്ചിക്കഷ്‌ണം
ചൊല്ലുവിനേതൊരിറച്ചിക്കഷ്‌ണം?''
എന്ന കടങ്കഥ ഒന്നു ശ്രദ്ധിക്കൂ. തുള്ളല്‍ക്കവിതയുടെ ഈണത്തിലാണ്‌ ഈ കടങ്കഥ. ഇതിന്റെ ഉത്തരം നിങ്ങള്‍ക്കു മനസ്സിലായോ? `തീക്കനലി'നെക്കുറിച്ചുള്ള രസകരമായ കടങ്കഥയാണിത്‌.
പഴയകാലം മുതല്‍ പറഞ്ഞുവരുന്ന നൂറുകണക്കായ കടങ്കഥകളും കടങ്കവിതകളുമുണ്ട്‌. ഒഴുവുസമയങ്ങളില്‍ കൂട്ടുകാരുമൊത്തു നിങ്ങള്‍ ഇത്തരം കടങ്കഥകള്‍ പറഞ്ഞു കളിക്കണം. അല്‌പം ഭാവനയുള്ളവര്‍ക്കു സ്വന്തമായി ധാരാളം കടങ്കഥകള്‍ മെനഞ്ഞുണ്ടാക്കാനും കഴിയും. ഒരു ഉദാഹരണം നോക്കൂ:
``മുക്കിലിരിക്കുന്ന സുന്ദരിപ്പെണ്ണിന്റെ
മൂക്കു പിടിച്ചെന്നാല്‍ പാട്ടുവരും.'' (റേഡിയോ)
പക്ഷേ, കടങ്കഥചൊല്ലലും ഇന്ന്‌ അന്യംവന്നുകൊണ്ടിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. കടങ്കഥ എന്ന വാക്കുപോലും ഒരുപക്ഷേ ഇന്നത്തെ കുട്ടികള്‍ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമായിരിക്കുന്നു. കുടുംബഘടനയിലുണ്ടായ മാറ്റമാണ്‌ ഇതിന്റെ കാരണം. കടങ്കഥ ചൊല്ലലിനെയും കടങ്കഥ രചനയെയും തിരികെക്കൊണ്ടുവരാന്‍ അധ്യാപകരും രക്ഷിതാക്കളും മറ്റു മുതിര്‍ന്നവരും ശ്രമിക്കേണ്ടിയിരിക്കുന്നു.
കടങ്കഥാരചനയും കടങ്കഥാശേഖരണവും നിങ്ങള്‍ കുട്ടികള്‍ ഒരു `ഹോബിയാക്കി' മാറ്റണം. `കടങ്കഥാകേളി' നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും മാത്രമല്ല; മനസ്സില്‍ കവിതയുടെ വര്‍ണപ്പൂമഴ പെയ്യിക്കാനും സഹായിക്കുന്നു.
സസ്‌നേഹം,
സിപ്പിയങ്കിള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (25 minutes ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (48 minutes ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (58 minutes ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (1 hour ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (1 hour ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (2 hours ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (2 hours ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (3 hours ago)

Malayali Vartha Recommends