Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വെള്ളപ്പേനും, മൂട്ടയും

20 NOVEMBER 2012 01:24 AM IST
പഞ്ചതന്ത്രം (വിഷ്‌ണുശര്‍മന്‍)


സ്വന്തം സ്ഥലത്ത്‌ അപരിതന്‌ ഇടംകൊടുക്കരുത്‌ എന്നൊരു ചൊല്ലുണ്ട്‌. ചൊല്ലുമറന്നു വെള്ളപേന്‍ മൂട്ടയ്‌ക്കു സ്വന്തം കിടക്കയില്‍ ഇടംകൊടുത്തു. ഒടുവില്‍ എന്തു പറ്റി? ദമനകന്‍ അക്കഥ പറഞ്ഞു തുടങ്ങി.
രാജകൊട്ടാരത്തിലെ രാജാവിന്റെ പട്ടുമെത്തയിലാണു വെള്ളപ്പേനും കുടുംബവും പാര്‍ത്തിരുന്നത്‌. മന്ദവിസര്‍പിണി എന്നായിരുന്നു പേനിന്റെ പേര്‌. രാജാവുറങ്ങുന്ന നേരത്തു രാജാവിന്റെ തലമുടിയില്‍ കയറിക്കൂടി, അദ്ദേഹത്തിന്റെ ചോരകുടിക്കും. അങ്ങനെ മന്ദവിസര്‍പിണിയും പേന്‍ പാറ്റകളും രാജകീയമായി കഴിഞ്ഞുകൂടുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മൂട്ട ചുറ്റിക്കറങ്ങി രാജാവിന്റെ കിടക്കയിലെത്തി. അഗ്നിമുഖന്‍ എന്നായിരുന്നു മൂട്ടയുടെ പേര്‌. അവന്‍ മെത്തയിലാകെയൊന്നു ചുറ്റിനടന്നു. അവന്‍ മനസ്സില്‍ ഓര്‍ത്തു.
``ഹായ്‌, പളപള പട്ടുവിരി, എന്തു മൃദുലം. ഇവിടെ എത്തിയതു നന്നായി. ഇനിയുള്ള കാലം ഇവിടെത്തന്നെ കഴിയാം.''
അഗ്നിമുഖന്‍ പട്ടിന്റെ പളപളപ്പിലൂടെ അങ്ങനെ ചുറ്റിത്തിരിയുന്നതു മന്ദവിസര്‍പിണി കണ്ടു. അവള്‍ ഓടി അഗ്നിമുഖന്റെ അരുകിലെത്തി പറഞ്ഞു:
ഏയ്‌ അഗ്നിമുഖന്‍! ഇതു രാജാവിന്റെ കിടക്കയാണ്‌. ഇതങ്ങനെ നിനക്കു പരതി നടക്കാനുള്ള സ്ഥലമല്ല. വേഗം പോയ്‌ക്കോളൂ.
അഗ്നിമുഖന്‍ വിസര്‍പണിയുടെ വിരട്ടല്‍ കണ്ടു ഭയന്നോടിയില്ല. അവന്‍ പറഞ്ഞു:
താങ്കള്‍ എത്രനാളായി രാജരക്തവും കുടിച്ചു സുഖമായി കഴിയുന്നു. രാജരക്തത്തിന്റെ രുചി ഞാനുമൊന്നറിയട്ടെ. ഞാന്‍ താങ്കളുടെ അതിഥിയായി ഇവിടെ കഴിഞ്ഞോളാം.
മന്ദവിസര്‍പണി സമ്മതിച്ചു. എന്നാല്‍, അവള്‍ അഗ്നിമുഖന്‌ ഒരു മുന്നറിയിപ്പു കൂടി നല്‌കി.
എടോ മൂട്ടേ രാജാവു നല്ല ഉറക്കമാകുമ്പോള്‍ മാത്രമേ നീ രാജാവിനെ കടിക്കാവൂ. ഞാന്‍ ആദ്യം കുടിക്കും. അതു കഴിഞ്ഞു നീയും കുടിച്ചോളൂ. അസമയത്തൊന്നും രാജാവിനെ കടിക്കരുത്‌. ആര്‍ത്തി കാണിക്കയമരുത്‌.
അഗ്നിമുഖനു സന്തോഷമായി. മന്ദവിസര്‍പണിയെ അനുസരിച്ചുകൊള്ളാമെന്നും അവന്‍ സമ്മതിച്ചു.
അവര്‍ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ്‌ പള്ളിയുറക്കത്തിനായി വന്നു. അദ്ദേഹം കിടക്കയില്‍ കിടക്കേണ്ട താമസം; ആര്‍ത്തിക്കാരനായ മൂട്ട രാജാവിന്റെ പുറത്തു കടിക്കാന്‍ തുടങ്ങി.
രാജാവു സൂചിക്കുത്തേറ്റപോലെ ചാടിപ്പിരണ്ട്‌ എണീറ്റു. അദ്ദേഹം ഉടനെ ഭടന്മാരെ വിളിച്ചു.
ആരെവിടെ, നമ്മെ എന്തോ കടിച്ചു. ഈ വിരിയും കിടക്കയുമൊക്കെ നന്നായി പരിശോധിക്കൂ. ഹൂം, വേഗം, വേഗം.
രാജാവിന്റെ കല്‌പനയും ഭടന്മാരുടെ ചടപടയുമെല്ലാം കേട്ടപ്പോഴേ മൂട്ട ഒളിച്ചു. അവന്‍ കട്ടിലിന്റെ മരപ്പലകയുടെ വിടവില്‍ കയറിപ്പറ്റി.
രാജഭടന്മാര്‍ മെത്ത മുഴുവനും അരിച്ചുപെറുക്കി. മന്ദവിസര്‍പണിയും കുടുംബവും കിടക്കയില്‍ അങ്ങിങ്ങു പരതി ഓടുന്നത്‌ അവര്‍ കണ്ടു. ഭടന്മാരുടെ കണ്ണില്‍പെട്ടാല്‍ പിന്നെ രക്ഷയുണ്ടോ? പേന്‍കൂട്ടം മുഴുവന്‍ ഭടന്മാരുടെ ചവിട്ടേറ്റു ചത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (4 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

Malayali Vartha Recommends