Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...


കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...


കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും


ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...

എത്ര വലിയ കരുത്തനെയും ബുദ്ധികൊണ്ടു വീഴ്‌ത്താം

21 NOVEMBER 2012 12:12 AM IST
പഞ്ചതന്ത്രം (വിഷ്‌ണുശര്‍മന്‍)

ഒരു ഗ്രാമം. ആ ഗ്രാമത്തില്‍ വലിയൊരു പേരാല്‍ പടര്‍ന്നു പന്തലിച്ചുവളര്‍ന്നു നിന്നിരുന്നു. അതില്‍ ഒരു കാക്കയും കാക്കപ്പെണ്ണും കൂടുകെട്ടി പാര്‍ക്കാന്‍ തുടങ്ങി.

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ കാക്കപ്പെണ്ണു കൂട്ടില്‍ മുട്ടകളിടാന്‍ തുടങ്ങി. പക്ഷേ ഒരു കുഴപ്പം. കാക്കയും കാക്കപ്പെണ്ണും ഇരതേടി തിരികെ വരുമ്പോള്‍ മുട്ടകളൊന്നും കാണില്ല. ഇതെന്തു പണി?
ഒരു ദിവസം അവര്‍ ഇരതേടി തിരിച്ചുവരുമ്പോഴാണാ കാഴ്‌ച. അവര്‍ ഞെട്ടിപ്പോയി. ഒരു സര്‍പ്പം കൂട്ടില്‍ നിന്നും ഇഴഞ്ഞിറങ്ങിവരുന്നു. അവര്‍ അടുത്ത മരത്തിന്റെ കൊമ്പിലിരുന്നു സൂക്ഷിച്ചുനോക്കി. സര്‍പ്പം ഇഴഞ്ഞിറങ്ങി ആല്‍മരത്തിന്റെ ചോട്ടിലെ പൊത്തിലേക്കു കയറിപ്പോകുന്നു.
ഇനിയെന്തുചെയ്യും? കാക്കകള്‍ക്ക്‌ ആധിയായി. ഈ ആല്‍മരവും കൂടുംവിട്ടു നമ്മളെവിടെ പോകും. എന്തുചെയ്യും? ഇതായിരുന്നു അവരുടെ ചിന്ത. അടുത്തൊരു കുറ്റിക്കാട്ടില്‍ ഒരു കുറുക്കന്‍ താമസിക്കുന്നുണ്ടായിരുന്നു. കാക്ക കുടുംബത്തിന്റെ ഉറ്റ കൂട്ടുകാരനായിരുന്നു അവന്‍. കാക്ക ദമ്പതികള്‍ ഒരു ദിവസം കൂട്ടുകാരനെ കാണാന്‍ പോയി. അവര്‍ തങ്ങളുടെ ദുഃഖം കുറുക്കനോടു പറഞ്ഞു.
ഇങ്ങനെ പോയാല്‍ ഞങ്ങള്‍ക്കൊരു കാലത്തും മക്കളുണ്ടാവില്ല. ഇടുന്ന മുട്ടകളൊക്കെയും ആ ദുഷ്‌ടന്‍ തിന്നുന്നു. ഇനി ഞങ്ങളെന്തു ചെയ്യും?
കുറുക്കന്‍ അവരെ സമാധാനിപ്പിച്ചു. നിങ്ങള്‍ വിഷമിക്കേണ്ട. ആ സര്‍പ്പത്തെ നമുക്കു വകവരുത്തണം.
വകവരുത്തുകയോ, എങ്ങനെ? ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടോളൂ. കുറുക്കന്‍ പറഞ്ഞുതുടങ്ങി.
ഉപായം വശമുണ്ടെങ്കില്‍ അപായം വരില്ല എന്നു കേട്ടിട്ടില്ലേ? നിങ്ങള്‍ അടുത്ത ഗ്രാമത്തില്‍ പോയി ആരുടെയെങ്കിലും സ്വര്‍ണമാല കൊത്തിയെടുത്തു സര്‍പ്പത്തിന്റെ പൊത്തിനരികെ ഇടണം.നിങ്ങള്‍ ഇത്രയും ചെയ്‌താല്‍ മതി. ആ ദുഷ്‌ടന്റെ കഥ കഴിഞ്ഞോളും.
കാക്കപ്പെണ്ണിനു സന്തോഷമായി. അവള്‍ക്കായിരുന്നു ഏറെ വാശി. എങ്ങനെയും സര്‍പ്പത്തെ വകവരുത്തണം.
കാക്കദമ്പതികള്‍ പറന്നുപൊങ്ങി. കുറേച്ചെന്നപ്പോള്‍ ഒരു കുളക്കടവില്‍ കുറെ യുവതികള്‍ കുളിക്കുന്നു. രാജകൊട്ടാരത്തിലെ യുവതികളായിരുന്നു അവര്‍. അവര്‍ തങ്ങളുടെ രത്‌നമാലകളും മറ്റും ഊരി കുളിക്കടവില്‍ വച്ചിരിക്കുന്നതു കാക്കപ്പെണ്ണു കണ്ടു. അവള്‍ പതുക്കെചെന്ന്‌ ഒരു രത്‌നമാല കൊത്തിയെടുത്തു പറന്നു. പുറകെ കാകാ എന്ന്‌ ഒച്ചവച്ചുകൊണ്ട്‌ ആണ്‍കാക്കയും.
രാജകുമാരിയുടെ രത്‌നമാല കൊത്തിപ്പറക്കുന്നതു കണ്ടു തോഴിമാര്‍ വിളിച്ചുകൂകി. ശബ്‌ദംകേട്ടു കാവല്‍ക്കാരും മറ്റുള്ളവരും ഓടിയെത്തി. എല്ലാവരും കല്ലും വടികളുമായി കാക്കകളുടെ പിറകെ പാഞ്ഞു.
ആല്‍മരത്തിനടുത്തെത്തിയ കാക്കപ്പെണ്ണു കൊക്കിലിരുന്ന രത്‌നമാല സര്‍പ്പത്തിന്റെ പൊത്തിലേക്കിട്ടു. പിറെകയെത്തിയ നാടുവാഴിയുടെ സേവകന്‍ ഇതുകണ്ടു പൊത്തിനടുത്തെത്തി.
പെട്ടെന്നൊരു ചീറ്റല്‍ കേട്ട്‌ അവര്‍ പിന്മാറി. നോക്കുമ്പോള്‍ രത്‌നമാലയ്‌ക്കരുകില്‍ പത്തിവിടര്‍ത്തി ചീറ്റിക്കൊണ്ടു സര്‍പ്പം. സേവകര്‍ ചുറ്റും കൂടിയപ്പോള്‍ സര്‍പ്പം അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പത്തിവിരിച്ചാടാന്‍ തുടങ്ങി. ഈ തക്കത്തില്‍ സേവകര്‍ സര്‍പ്പത്തിന്റെ പത്തിനോക്കി ഒരടി കൊടുത്തു. അടികൊണ്ടു സര്‍പ്പം പിടഞ്ഞു പിടഞ്ഞു ചത്തു.
സേവകന്മാര്‍ രത്‌നമാലയുമായി മടങ്ങി. കാക്ക കുടുംബം ഇതൊക്കെ കണ്ടുകൊണ്ട്‌ അടുത്ത മരത്തിലിരിക്കുന്നുണ്ടായിരുന്നു. കോലാഹലം കേട്ടു കുറുക്കന്‍ ചങ്ങാതിയുമെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (27 minutes ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (50 minutes ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (1 hour ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (1 hour ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (2 hours ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (2 hours ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (3 hours ago)

Malayali Vartha Recommends