Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പരമപ്രധാനം മനസ്സമാധാനം

21 NOVEMBER 2012 01:28 AM IST
സിപ്പി പളളിപ്പുറം


പ്രിയ കൂട്ടുകാരേ,

ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവു രക്ഷപ്പെട്ടില്ലെങ്കില്‍ എന്തുഫലം? എന്നു വിശുദ്ധ ബൈബിള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. പക്ഷേ, നമ്മള്‍ പലപ്പോഴും മറന്നുപോകുന്നത്‌ ഈ സത്യമാണ്‌. പൊന്നും പണവും ഭൂമിയുമൊക്കെ വെട്ടിപ്പിടിക്കാനുള്ള ഓട്ടമാണ്‌ എവിടെയും നടക്കുന്നത്‌. ഈ ഓട്ടത്തിനിടയില്‍ ഒരു ദിവസം പോലും ശാന്തമായി ഉറങ്ങാന്‍ കഴിയാത്ത എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്‌.
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്‌തിയാകാ മനസ്സിനൊരിക്കലും.
എന്നു മഹാകവി പൂന്താനം പാടിയതു മനുഷ്യന്റെ ഈ അത്യാര്‍ത്തി കണ്ടിട്ടാണ്‌.
സമ്പത്തിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത അഭിനിവേശമാണു ലോകത്തിന്റെ ഏതൊരു പ്രശ്‌നത്തിന്റെയും മൂലകാരണം. ഇതുമൂലം നഷ്‌ടപ്പെടുന്നതു സമാധാനവും സ്വസ്ഥതയുമാണ്‌. ഒരു കാര്യം നാം ചിന്തിക്കാറുണ്ടോ? ഒരു വട്ടച്ചെമ്പു നിറയെ പാല്‍പ്പായസം മുന്നിലുണ്ടെങ്കിലും നമ്മുടെ കുഞ്ഞുവയറില്‍ കൊള്ളുന്നതല്ലേ കുടിക്കാന്‍ കഴിയൂ? പതിനായിരം പട്ടു സാരി സ്വന്തമായുണ്ടെങ്കിലും ഒരു പ്രാവശ്യം ഒരെണ്ണമല്ലേ നമുക്കു ധരിക്കാന്‍ കഴിയൂ. നൂറുമുറിയുള്ള പടുകൂറ്റന്‍ ബംഗ്ലാവും അതില്‍ നൂറുകട്ടിലുകളുമുണ്ടെങ്കിലും ഒരു കട്ടിലിലല്ലേ നമുക്കു കിടക്കാന്‍ പറ്റൂ?
ചത്തുപോം നേരം വസ്‌ത്രമതു പോലും
എത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും !
എന്ന യാഥാര്‍ത്ഥ്യം മനസ്സിലാകാത്തതുകൊണ്ടാണു മനുഷ്യന്റെ ആര്‍ത്തിക്കു കടിഞ്ഞാണിടാന്‍ കഴിയാത്തത്‌?
സിക്കുമത സ്ഥാപകനായ ഗുരുനാനാക്ക്‌ ഒരിക്കല്‍ ഒരു കോടീശ്വരന്റെ ബംഗ്ലാവില്‍ പോയി. അവിടെ ഏഴുകൊടികള്‍ കെട്ടിയിരിക്കുന്നത്‌ അദ്ദേഹം കണ്ടു. എന്താണിങ്ങനെ ഏഴുകൊടികള്‍ കെട്ടിയിരിക്കുന്നത്‌? ഗുരുനാനാക്ക്‌ കോടീശ്വരനോടു ചോദിച്ചു.
ഈ കൊടികള്‍ എന്റെ സമ്പത്തിന്റെ അടയാളമാണ്‌. ഒരു കൊടി സൂചിപ്പിക്കുന്നത്‌ ഒരു കോടിരൂപയുടെ സ്വത്തുണ്ടെന്നാണ്‌?
ഓഹോ, അപ്പോള്‍ താങ്കള്‍ക്ക്‌ ഏഴുകോടി രൂപയുടെ സ്വത്തുണ്ടല്ലേ-നാനാക്ക്‌ അയാളെ നോക്കിചിരിച്ചു.
അതേ, എന്നിട്ടും സന്തോഷമില്ല ഗുരോ-അയാളുടെ മുഖം മങ്ങി.
ങും അതെന്താ? ഗുരു ആരാഞ്ഞു.
എന്റെ അയല്‍പക്കത്തു തന്നെ പത്തും ഇരുപതും കോടി രൂപയുടെ സ്വത്തുള്ളവര്‍ കുറെപ്പേരുണ്ട്‌. അതോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈര്‍ച്ചവാളിട്ടു വലിക്കുന്നതുപോലെ വേദനയാണ്‌- അയാള്‍ വീണ്ടും സങ്കടപ്പെട്ടു.
ഗുരുനാനാക്ക്‌ തന്റെ ഭാണ്ഡത്തില്‍ നിന്ന്‌ ഒരു ചെറുസൂചിയെടുത്ത്‌ അയാളെ ഏല്‌പിച്ചിട്ടു പറഞ്ഞു- സുഹൃത്തേ, ഇതൊന്നു താങ്കള്‍ കയ്യില്‍ സൂക്ഷിക്കണം. അടുത്ത ജന്മത്തില്‍ കാണുമ്പോള്‍ തിരിച്ചേല്‌പിച്ചാല്‍ മതി.
എന്ത്‌! അടുത്ത ജന്മത്തിലോ? അതുവരെ ഈ സൂചി കാത്തുവയ്‌ക്കാന്‍ ആര്‍ക്കു പറ്റും? അയാള്‍ ചോദിച്ചു
ഇത്രയ്‌ക്ക്‌ ചെറിയൊരു സൂചി കാത്തുവയ്‌ക്കാന്‍ പോലും കഴിവില്ലാത്ത താങ്കള്‍ ആ ഏഴുകോടിരൂപയുടെ സമ്പത്ത്‌ എങ്ങനെ കാത്തുസൂക്ഷിക്കും? ഗുരു ചോദിച്ചു.
ആ വാക്കുകള്‍ അയാളെ ചിന്തിപ്പിച്ചു. തന്റെ കയ്യിലുള്ള ഈ സമ്പത്തു ക്ഷണികമാണെന്നും മനസ്സിനു സ്വസ്ഥത നല്‌കാത്തതാണെന്നും അയാള്‍ക്കു മനസ്സിലായി.
അയാള്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാണ്‌. അമിതസമ്പത്തു മനസ്സിന്‌ ഒരു കാലത്തും ശാന്തി തരുകയില്ല. എനിക്കു ശാന്തിയാണു വേണ്ടത്‌. അതുകൊണ്ടു ഞാനിതെല്ലാം വെടിഞ്ഞ്‌ അങ്ങയോടൊപ്പം വരികയാണ്‌.
കോടീശ്വരന്‍ താമസിയാതെ തന്റെ സ്വത്തുക്കളെല്ലാം ആ ഗ്രാമത്തിലെ പട്ടിണിപ്പാവങ്ങള്‍ക്കു പങ്കിട്ടുകൊടുത്തു. എന്നിട്ടു ഗുരുനാനാക്കിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ ശാന്തിദൂതനായി.
വളര്‍ന്നുവരുമ്പോള്‍ നമുക്കും വേണ്ടതു ശാന്തിയും സമാധാനവും കളിയാടുന്ന നല്ലൊരു മനസ്സാണ്‌. അതിനുവേണ്ടി പ്രാര്‍ത്ഥിക്കാം.
സസ്‌നേഹം,
സിപ്പിയങ്കിള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

Malayali Vartha Recommends