Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആമയുടെ ആകാശയാത്ര

21 NOVEMBER 2012 01:39 AM IST
പഞ്ചതന്ത്രം (വിഷ്‌ണുശര്‍മന്‍)

നാട്ടിലെ ഒരു വട്ടക്കുളത്തില്‍ ഒരു ആമ താമസിച്ചിരുന്നു. കംബുഗ്രീവന്‍ എന്നായിരുന്നു ആമയുടെ പേര്‌. കുളക്കരയില്‍ രണ്ടു കൊക്കുകളും കൂടുകെട്ടി പാര്‍ത്തിരുന്നു. ഒരു കൊക്കിന്റെ പേരു സങ്കടകന്‍, മറ്റൊരുത്തന്‍ വികടന്‍.

ആമയും കൊക്കുകളും വലിയ ചങ്ങാതിമാരായിരുന്നു. കൊക്കുകള്‍ എന്നും കുളക്കരയില്‍ വരും, ആമയുമായി വര്‍ത്തമാനം പറഞ്ഞിരിക്കും. സന്ധ്യയായാല്‍ കൊക്കുകള്‍ കൂട്ടിലേക്കു മടങ്ങും. ഇതായിരുന്നു പതിവ്‌.
മുന്‍പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത കൊടും വരള്‍ച്ചയായിരുന്നു ആ വര്‍ഷം. കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം കുറെശ്ശെയായി വറ്റിക്കൊണ്ടിരുന്നു.
ആമ താമസിച്ചിരുന്ന കുളത്തിലെ വെള്ളവും വറ്റി, ചെളി കണ്ടുതുടങ്ങി. വെള്ളമില്ലാത്ത ഈ കുളത്തില്‍ ആമ എങ്ങനെ കഴിച്ചുകൂട്ടും- അതായി കൊക്കുകളുടെ ചിന്ത. അവര്‍ ആമയോടു ചോദിച്ചു:
എടോ ആമച്ചാരേ, ഈ കുളത്തിലെ വെള്ളം വറ്റി, ചെളി മാത്രമായി. വെള്ളമില്ലാത്ത ഈ കുളത്തില്‍ താന്‍ എങ്ങനെ ജീവിക്കും?
അതിനു കംബുഗ്രീവന്‍ മറുപടി പറഞ്ഞു: വെള്ളമില്ലാതെ ജീവിക്കാന്‍ പറ്റില്ല. എന്തെങ്കിലും ഉപായം കണ്ടെത്തണം. ധാരാളം വെള്ളമുള്ള ഒരു കുളം നിങ്ങള്‍ കണ്ടെത്തണം. നാളെ നിങ്ങള്‍ വരുമ്പോള്‍ നീളവും ബലവുമുള്ള ഒരു കമ്പും കൊണ്ടുവരണം.
ശരി, അങ്ങനെതന്നെ. കൊക്കുകള്‍ കൂട്ടിലേക്കു മടങ്ങി. പിറ്റേന്നു രാവിലെ തന്നെ നല്ലൊരു കമ്പുമായി കൊക്കുകള്‍ കുളക്കരയിലെത്തി. ഉടനെ ആമ പറഞ്ഞു:
ഞാന്‍ ഈ വടിയുടെ നടുവില്‍ കടിച്ചു തൂങ്ങിക്കിടക്കും. നിങ്ങള്‍ രണ്ടുപേരും വടിയുടെ രണ്ടുഭാഗത്തും കടിച്ചു പിടിച്ചുകൊണ്ടു പറക്കണം. ധാരാളം വെള്ളമുള്ള കുളത്തില്‍ എന്നെ ഇറക്കണം. എന്താ കൊള്ളാമോ പരിപാടി?
കൊള്ളാം, കൊള്ളാം-കൊക്കുകള്‍ സമ്മതിച്ചു. എന്നിട്ട്‌ ഒരു കാര്യം കൂടി കൊക്കുകള്‍ പറഞ്ഞു:
പറക്കുന്നതിനിടയില്‍ ആരും ഒന്നും സംസാരിക്കരുത്‌. സംസാരിച്ചാല്‍ പിടിവിട്ടുപോകും. പിടിവിട്ടാല്‍ താഴെ വീഴും.
പിന്നെ താമസിച്ചില്ല. ആമ വടിയുടെ നടുക്കു കടിച്ചുതൂങ്ങി. കൊക്കുകള്‍ വടി കൊത്തിയെടുത്തു പറക്കാന്‍ തുടങ്ങി.
ഒരു ഗ്രാമത്തിന്റെ മുകളിലൂടെ പറന്നു പറന്നു പോകുമ്പോള്‍ താഴെ ഗ്രാമീണര്‍ ഇതു കണ്ടു. അവര്‍ക്ക്‌ അത്ഭുതമായി. അവര്‍ വിളിച്ചു കൂവാന്‍ തുടങ്ങി. കണ്ടവര്‍ കണ്ടവര്‍ ഒച്ചവച്ചു.
അതാ ആമ, ആമ പറക്കുന്നു, ആമ പറക്കുന്നു. താഴെ ഈ ബഹളം കേട്ട്‌ ആമ ചോദിച്ചു.
താഴെ എന്താണൊരു ബഹളം? ഒരു നിമിഷം ആമ അറിയാതെ പറഞ്ഞുപോയി. വടിയില്‍ നിന്നും കടിവിട്ട ആമ താഴെ തെരുവില്‍ വീണു പൊട്ടിച്ചിതറിപ്പോയി.
അതുകണ്ടു പെണ്‍കൊക്ക്‌, ആണ്‍കൊക്കിനോടു പറഞ്ഞു: സുഹൃത്തുക്കളുടെ വാക്ക്‌ അനുസരിക്കണം. ചെറിയ കാര്യങ്ങളില്‍ പ്രലോഭിക്കരുത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (4 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

Malayali Vartha Recommends