Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...


കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...


കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും


ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...

ദീര്‍ഘായുസ്സിന്റെ രഹസ്യം ,ബുദ്ധന്‍ പറഞ്ഞ കഥ

21 NOVEMBER 2012 01:45 AM IST
ഉല്ലല ബാബു

ധര്‍മം പ്രചരിപ്പിച്ചുകൊണ്ടു ബുദ്ധന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ ഒരു സ്ഥലത്ത്‌ എത്തിയപ്പോള്‍ ധനികനായ ഒരാള്‍ ബുദ്ധനെ കാണാനെത്തി. കുതിരകളെ പൂട്ടിയ രഥത്തില്‍ പരിചാരകന്മാരോടൊപ്പമാണ്‌ അയാള്‍ വന്നത്‌. തടിച്ചു കൊഴുത്ത ശരീരം കൊണ്ട്‌ അയാള്‍ നടക്കാന്‍ നന്നേ പ്രയാസപ്പെട്ടിരുന്നു. പരിചാരകര്‍ താങ്ങി എടുത്തു ധനവാനെ ബുദ്ധന്റെ മുമ്പില്‍ എത്തിച്ചു.

വളരെയധികം സങ്കടത്തോടെ ധനികന്‍ ബുദ്ധനോടു പറഞ്ഞു:
യഥാവിധി അങ്ങയെ വണങ്ങാന്‍പോലും എനിക്കു വയ്യ. അമിതമായ ശരീരകഭാരം കൊണ്ടും മറ്റ്‌ അസുഖങ്ങള്‍കൊണ്ടും ഞാന്‍ വല്ലാതെ വിഷമിക്കുന്നു. ശരീരം ആസകലം വേദന. ഒന്നനങ്ങിയാല്‍ മതി വേദന കഠിനമാകുന്നു.
വളരെ നിസ്സംഗനായി ബുദ്ധന്‍ ചോദിച്ചു: നിങ്ങളുടെ രോഗത്തിന്റെ കാരണം എന്തെന്നറിയാന്‍ താത്‌പര്യമുണ്ടോ?
ആകാംക്ഷയോടെ ബുദ്ധന്റെ മുഖത്തേക്കു ധനികന്‍ നോക്കി.
ബുദ്ധന്‍ പറഞ്ഞു:
നിങ്ങള്‍ക്ക്‌ ഈ രോഗം ഉണ്ടാകാന്‍ അഞ്ചു കാരണങ്ങള്‍ ഉണ്ട്‌. അമിത ഭക്ഷണം, നിദ്രാസക്തി, അവിവേകം, ഭോഗലാലസ, കര്‍ത്തവ്യാഭാവം.
ഇമവെട്ടാതെ ധനികന്‍ ബുദ്ധനെ ശ്രദ്ധിച്ചിരുന്നു. ബുദ്ധന്‍ തുടര്‍ന്നു:
ആഹാരം നിയന്ത്രിക്കുക. തന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ പറ്റിയ എന്തെങ്കിലും കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുക. തന്നെക്കൊണ്ടു മറ്റുള്ളവര്‍ക്ക്‌ എന്തെങ്കിലും പ്രയോജനമുണ്ടാക്കുക. ഇതനുസരിച്ചാല്‍ തന്റെ ആയുസ്സു നീട്ടിക്കിട്ടും.
അണുകിട മാറ്റമില്ലാതെ ധനികന്‍ ബുദ്ധന്റെ ഉപദേശം ജീവിതത്തില്‍ പകര്‍ത്തി. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ധനികന്‍ ബുദ്ധന്റെ അടുത്തെത്തി. ശരീരത്തിന്റെ ഭാരം നന്നേ കുറഞ്ഞു. ഇത്തവണ രഥമോ പരിചാരകരോ ഇല്ലാതെയാണു ബുദ്ധന്റെ അടുത്തേക്ക്‌ അയാള്‍ എത്തിയത്‌. കാല്‍ നടയായി വന്നു ബുദ്ധന്റെ മുമ്പില്‍ കൈകൂപ്പി നിന്നുകൊണ്ട്‌ അറിയിച്ചു:
പ്രഭോ, എന്റെ രോഗങ്ങള്‍ ഒക്കെ ഭേദമായി. ശരീരത്തിനു വളരെ ഉന്മേഷം തോന്നുന്നു. ഞാനിപ്പോള്‍ എന്റെ മനസ്സിനു പ്രകാശം തേടി വന്നതാണ്‌.
ബുദ്ധന്‍ ഉപദേശിച്ചു:
ലൗകിക മനുഷ്യന്‍ തന്റെ ശരീരത്തെ പോഷിപ്പിക്കുന്നു. എന്നാല്‍, വിവേകിയാവട്ടെ തന്റെ മനസ്സിനെയും പോഷിപ്പിക്കുന്നു. ഭോഗത്തില്‍ മുഴുകുന്നവര്‍ സ്വന്തം നാശം വരുത്തിവയ്‌ക്കുന്നു. അതേ സമയം ധര്‍മം അനുസരിക്കുന്നവനു പാപമോചനവും ദീര്‍ഘായുസ്സും ലഭിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (27 minutes ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (50 minutes ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (1 hour ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (1 hour ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (2 hours ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (2 hours ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (3 hours ago)

Malayali Vartha Recommends