Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കാന്‍ഡി നഗരത്തിലെ ദളദ മാലിഗാവ ക്ഷേത്രം; ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന ഇടം

28 APRIL 2018 03:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ഒരു കണ്ണീര്‍തുള്ളി പോലെയാണ് നമുക്കു ശ്രീലങ്ക എന്ന രാജ്യം. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന, കടലിനു നടുവിലെ ആ രാജ്യത്തേക്കുള്ള യാത്ര ഏറെ കൗതുകകരവും രസകരവുമാണ്. മധ്യ ശ്രീലങ്കയിലെ നഗരമായ കാന്‍ഡിയിലെ ദളദ മാലിഗാവ എന്ന ക്ഷേത്രമാണ് ശ്രീലങ്കയിലെ മുഖ്യാകര്‍ഷണം. ആരാധ്യനായ ബുദ്ധന്റെ പല്ലു സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രമാണത്.

ഒരു കൊട്ടാരസമുച്ചയത്തിന്റെ രൂപഭാവങ്ങളാണ് ദളദ മാലിഗാവ എന്ന ക്ഷേത്രത്തിനുള്ളത്. ലോകത്തെ തന്റെ തത്വങ്ങളിലൂടെ സ്വാധീനിച്ച ആ മഹാനുഭാവന്റെ ഇന്നും നശിക്കാത്ത ഒരു ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ശ്രീബുദ്ധന്റെ ചിതയില്‍ നിന്നു ലഭിച്ച പല്ല് തന്റെ മുടിക്കെട്ടില്‍ ഒളിപ്പിച്ചു ശ്രീലങ്കയിലേക്കു കൊണ്ടുപോയത് ഹേമമാലി രാജകുമാരിയാണെന്നാണ് പറയപ്പെടുന്നത്. ബുദ്ധന്റെ ഭൗതികാവശിഷ്ടമായ ഈ ദന്തം പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചെന്നും ഇപ്പോഴുള്ളത് കൃത്രിമമാണെന്ന് വാദിക്കുന്നവരും ഉണ്ട്.

ഓഗസ്റ്റിലാണ് ഇവിടത്തെ ഉത്സവം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം അറിയപ്പെടുന്നത് എസല പെരാഹാര എന്നാണ്. വിശ്വാസികള്‍ വളരെ പരിപാവനമായി കാണുന്ന ബുദ്ധദന്തം ഉത്സവനാളില്‍ സ്വര്‍ണവും രത്‌നങ്ങളും കൊണ്ടലങ്കരിച്ച ഒരു പേടകത്തില്‍ ആനപ്പുറത്ത് താളമേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിക്കും.

ഈ ദന്തവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. നൂറ്റാണ്ടുകളായി പല രാജാക്കന്മാരിലൂടെയും രാജവംശങ്ങളിലൂടെയും കൈമാറി ഇന്ത്യയില്‍നിന്നു ശ്രീലങ്കയിലെത്തിയതാണ് ഈ ദന്തമെന്നാണ് ചരിത്രം പറയുന്നത്. ഈ പല്ല് ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിച്ചിരുന്നതിനാല്‍ ഇതു സൂക്ഷിക്കാനായി രാജാക്കന്മാര്‍ പ്രത്യേകം കൊട്ടാരങ്ങള്‍പോലും പണിതിരുന്നത്രേ. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ ഈ ദന്തം കണ്ടെത്തി കത്തിച്ചുകളഞ്ഞുവെന്നാണ് പറയപ്പെടുന്നത്.

ദളദ മാലിഗാവ എന്ന ഈ ക്ഷേത്രവും ഒരു കൊട്ടാരത്തിനുള്ളിലാണ്. ക്ഷേത്രത്തിന്റെ മുകള്‍നില നിറയെ ബുദ്ധന്റെ പ്രതിമകളാണ്. അതില്‍ വെളുത്തനിറത്തിലുള്ളവയും സ്വര്‍ണനിറത്തിലുള്ളവയുമുണ്ട്. ബുദ്ധന്റെ ധാരാളം ചിത്രങ്ങളും പെയിന്റിങുകളും അവിടെയുണ്ട്. 1998-ലുണ്ടായ ഒരു സ്‌ഫോടനത്തില്‍ ഈ ക്ഷേത്രം തകര്‍ന്നുപോയെങ്കിലും പിന്നീട് പുതുക്കിപ്പണിതു. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടതാണ് ദളദ മാലിഗാവ ഉള്‍പ്പെടുന്ന കാന്‍ഡി നഗരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ രാഷ്ട്രപതിയാകും  (2 minutes ago)

ജോലിസമ്മർദം എന്ന് ബന്ധുക്കൾ  (14 minutes ago)

ജലനിരപ്പ് താഴുന്നില്ല.  (26 minutes ago)

ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍  (41 minutes ago)

കത്ത് നൽകി കണ്ഠരര് രാജീവര്  (59 minutes ago)

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (6 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (6 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (6 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (6 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (6 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (6 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (7 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (7 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (7 hours ago)

Malayali Vartha Recommends