Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

കടലിന്റെ ഒരു വശം പിളർന്ന് പുതിയ പാത... ഇത് നമ്മുടെ കേരളത്തിൽ തന്നെ!!

14 SEPTEMBER 2018 12:08 PM IST
മലയാളി വാര്‍ത്ത

ഒരേ സമയം പേടിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന പ്രകൃതിയുടെ ഒട്ടേറെ വികൃതികൾ നമ്മൾ മിക്കപ്പോഴും കാണുന്നതാണ്. മഹാപ്രളയത്തിന് ശേഷം പ്രകൃതിൽ പലതരത്തിൽ മാറ്റങ്ങൾ കാണുന്നുണ്ട്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ കോഴിക്കോട് നഗരത്തോട് ചേർന്ന സ്ഥലത്ത് ഉറുമ്പുകൾ ചത്ത് വീഴുന്നതും, മാനന്തവാടി താലൂക്കിലെ ദ്വാരക ചാമടത്ത് പടിയിലെ ഒരേക്കര്‍ പറമ്പ് നാലു മീറ്ററോളം താഴ്ന്ന് പോയതുമൊക്കെ ആശങ്ക സൃഷ്ടിക്കുന്ന വാർത്തകൾ തന്നെയാണ്.

ഇതിനിടയിൽ കടലിന്റെ ഒരു വശം പിളർന്ന് പുതിയ പാത രൂപപ്പെട്ടെന്ന് കേട്ടാലോ? ഇതൊക്കെ പിള്ളേർ വാട്സ്സാപ്പിലും ഫേസ് ബുക്കിലും ഒക്കെ വെറുതെ തട്ടിവിടുന്നത് എന്നായിരിക്കും ആദ്യം കേൾക്കുമ്പോള്‍ ഓർമ്മിക്കുക. എന്നാൽ സംഗതി സത്യമാണെന്ന് അറിയുമ്പോഴോ? അതും നമ്മുടെ നാട്ടിൽ!!! കാര്യം ശരിയാണ്. കടലിന്റെ ഒരു വശം പിളർന്ന് ഒരു പുതിയ പാത തന്നെ രൂപപ്പെട്ടിരിക്കുയാണ്.

മലപ്പുറം ജില്ലയിൽ പൊന്നാനിക്ക് സമീപമുള്ള ഫിഷിങ് ഹാർബറിനോട് ചേർന്നുള്ള കടലിലാണ് ഈ സംഭവം നടക്കുന്നത്. വളരെ വിചിത്രമായ ഒരു പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കടലിന്റെ ഒരു വശം രണ്ടായി പിളർന്ന് ഒരു വഴി തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. ഇരുവശത്തു നിന്നും തിരമാലകൾ ഇവിടെ വന്നെത്തി കൂട്ടിമുട്ടി തിരികെ പിൻവാങ്ങുന്ന കാഴ്ച ഇവിടെ കാണാനാവും. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളമാണ് കടൽ രണ്ടായി പിളർന്നിരിക്കുന്നത്.

ആ വാർത്ത കേട്ടറിഞ്ഞ് ഒട്ടേറെ ആളുകളാണ് ഈ പ്രതിഭാസം കാണാനായി എത്തുന്നത്. എന്നാൽ എപ്പോൾ വേണമെങ്കിലും ഈ സ്ഥലം കടലെടുക്കാം എന്നുള്ളതുകൊണ്ട് അധികം ദൂരത്തേയ്ക്ക് ആരും പോകാറില്ല.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (34 minutes ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (41 minutes ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (50 minutes ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (1 hour ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (1 hour ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (2 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (2 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (2 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (3 hours ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (4 hours ago)

Malayali Vartha Recommends