Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറ്റാലിയന്‍ നിര്‍മിത റൈഡുമായി കണ്ണൂര്‍ പറശിനിക്കടവ് വിസ്മയ പാര്‍ക്കിന് പുതിയ മുഖം

18 JANUARY 2019 05:02 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ പറശ്ശിനിക്കടവിലുള്ള വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഇനി അതി സാഹസികതയുടെ ഉല്ലാസം അനുഭവിക്കാം. ലോകത്തിലെ വന്‍കിട വിനോദ റൈഡ് നിര്‍മാതാക്കളായ ഇറ്റലിയിലെ സുറിയാനി മോസര്‍ എന്ന കമ്പനി നിര്‍മിച്ച മാഗ്‌നസ് എന്ന റൈഡാണ് വിസ്മയയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

അഞ്ച് കോടി രൂപ മുടക്കിയാണ് ഇന്ത്യയിലെ പാര്‍ക്കുകളില്‍ ഈ വിഭാഗത്തിലുള്ള ഏറ്റവും വലിയ റൈഡ് വിസ്മയയില്‍ ഒരുക്കിയത്.

34 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന റൈഡില്‍ കയറിയാല്‍ ആകാശത്ത് ഉയര്‍ന്നു പൊങ്ങിയും വട്ടം കറങ്ങിയും സാഹസികതയുടെ അനുഭൂതി ആസ്വദിക്കാം. സാഹസികത ഇഷ്ടപ്പെടുന്ന യുവ തലമുറയെ ലക്ഷ്യം വച്ചാണ് പുതിയ റൈഡ് ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 31-ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പുതിയ റൈഡ് ഉദ്ഘാടനം ചെയ്തു.

മാഗ്‌നസ് കൂടി വരുന്നതോടെ പാര്‍ക്കില്‍ 55 തരം വ്യത്യസ്ത റൈഡുകള്‍ ആകും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും വിനോദവും പകരുന്നതാണ് വിസ്മയ പാര്‍ക്കിലെ സജ്ജീകരണങ്ങള്‍.

2000-ത്തില്‍ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കൊഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍. കണ്ണൂരില്‍ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പില്‍ നിന്ന് 8 കിലോമീറ്ററും ദൂരത്തിലാണ് പറശ്ശിനിക്കടവിലെ പാര്‍ക്ക്.

ദേശീയപാതയില്‍ കണ്ണൂരിനും തളിപ്പറമ്പിനും മദ്ധ്യഭാഗത്തായുള്ള മാങ്ങാട്ട് പറമ്പ് നിന്നും 3 കിലോമീറ്റര്‍ പറശ്ശിനിക്കടവ് റോഡില്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. മയ്യില്‍ കാട്ടാമ്പള്ളി റോഡില്‍ നിന്നും പറശ്ശിനിക്കടവ് വഴിയും ഇവിടെ എത്തിച്ചേരാം

വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളംമുഴുവന്‍ ശേഖരിക്കുന്നത് മഴവെള്ളസംഭരണിയില്‍നിന്നുമാണ് എന്നതും ശ്രദ്ധേയമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (1 hour ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (2 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (3 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (4 hours ago)

Malayali Vartha Recommends