Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...


സുരേഷ് ഗോപിക്കെതതിരെ കേസെടുത്തെങ്കിലും, തൃശൂരിലെ വോട്ടര്‍മാര്‍ കേസിനു പുല്ലുവിലയാണ് കല്‍പിക്കുന്നത്... സുരേഷ് ഗോപി പ്രചരണത്തിനു ഇറങ്ങുന്നിടത്തെല്ലാം ആരാധകരെ പോലെ വോട്ടര്‍മാര്‍ ഇളകിമറിയുന്നു....

ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത... സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും

30 JUNE 2021 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം... സഞ്ചാരികളുടെ തിരക്കേറുന്നു...

താപനില പൂജ്യത്തിന് താഴെ... മൂന്നാറില്‍ അതിശൈത്യം... സഞ്ചാരികളുടെ ഒഴുക്ക്

സംസ്ഥാനത്തെ ടൂറിസം മേഖലത്ത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണജോര്‍ജ്ജും അറിയിച്ചു.

15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയെ നേരിട്ട് ആശ്രയിച്ച് കഴിയുന്നത്. കൊവിഡ് ഭീഷണയില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ, ടൂറിസം മേഖല തളര്‍ന്നു. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും.

നിലവില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും വാക്‌സിനേഷന്‍് നല്‍കും. വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി വൈത്തരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കും. കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും തുറക്കും.

കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം 2025-ഓടെ 20 ലക്ഷമാക്കി ഉയര്‍ത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു. 2019ല്‍ 11.89 ലക്ഷമായിരുന്നു വിദേശ സഞ്ചാരികളുടെ എണ്ണം. അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. ജില്ലകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ആഭ്യന്തര ടൂറിസം പദ്ധതികളുടെ കണക്ടിവിറ്റി സാധ്യമാക്കും. മലബാര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ലോകസംഘടന തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അവയെല്ലാം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകും. ടൂറിസം ഭൂപടത്തില്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 154 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളുടെയും മുഖഛായ മാറ്റും. എല്ലാ റസ്റ്റ് ഹൗസുകള്‍ക്കും പ്രാധാന്യം നല്‍കി അഭിപ്രായങ്ങള്‍ ശേഖരിച്ചും സാധ്യതകള്‍ പരിശോധിച്ചും കൂടുതല്‍ സൗകര്യപ്രദമാക്കിയാണ് അടിമുടി മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. റസ്റ്റ് ഹൗസുകളെ ജനകീയമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമാക്കും. ഗസ്റ്റ് ഹൗസുകളിലും, കെടിഡിസി സ്ഥാപനങ്ങളിലും നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് തിരിച്ചടിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഇതുവരെ 34000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (3 minutes ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (20 minutes ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (38 minutes ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം...  (1 hour ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (2 hours ago)

കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത  (3 hours ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...  (3 hours ago)

ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി...  (8 hours ago)

'കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ'... സോഷ്യല്‍ മീഡിയ ട്രെന്‍ഡിനൊപ്പം മോഹന്‍ലാലും  (8 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (8 hours ago)

ലാഹവത്തോടെ നിങ്ങള്‍ ഇലക്ഷനെ കാണരുത്... കോളേജ് വിദ്യാര്‍ത്ഥികളില്‍ ആവേശമുയര്‍ത്തി ഗോഡ് ഫാദര്‍ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്  (10 hours ago)

വര്‍ക്കല കടല്‍ത്തീരത്ത് കുളിക്കുന്നതിനിടെ തിരയില്‍പെട്ട് 21കാരനായ തമിഴ്നാട് സ്വദേശി മരിച്ചു  (11 hours ago)

Malayali Vartha Recommends