Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ചൂടുകാലത്ത് യാത്ര പോവുകയാണോ? യാത്രക്കാർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!!! കരുതലോടെയാകട്ടെ നമ്മുടെ ഓരോ യാത്രയും

03 MARCH 2023 04:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇപ്പോൾ വേനൽക്കാലമാണ്. ചൂട് വർധിക്കുകയാണ്. ചൂടുകാലമായാലും തണുപ്പുകാലമായാലും ഒരു യാത്ര ചെയ്യാതിരിക്കുവാനോ യാത്ര മാറ്റിവയ്ക്കാനോ നമുക്ക് കഴിയില്ല. ചൂടുകാലത്ത് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

* പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലം കിട്ടുന്നുണ്ടെന് ഉറപ്പാക്കണം.

* വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കുക .

* പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത നേരിടുന്നവർ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ആൾക്കാർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ആഹാര വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു അതായത് രാവിലെ 11 മണി മുതൽ 3 മണി വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലം കിട്ടുന്നുവെന്ന് ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (25 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends