Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച വാട്ടര്‍ ടൂറിസത്തിന് തിരക്കേറുന്നു...

21 APRIL 2025 11:02 AM IST
മലയാളി വാര്‍ത്ത

കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച വാട്ടര്‍ ടൂറിസത്തിന് തിരക്കേറുന്നു... വാലടി മുളയ്ക്കാംതുരുത്തി പാലത്തിനുസമീപം കുടുംബശ്രീ പ്രവര്‍ത്തര്‍ ആരംഭിച്ച വാട്ടര്‍ ടൂറിസത്തിനാണ് തിരക്കേറുന്നത്.

വെള്ളം കയറ്റിയ പാടശേഖരത്തില്‍ കയാക്കിങ്, പെഡല്‍ ബോട്ടിങ്, കൊട്ടവഞ്ചി തുടങ്ങിയ വിനോദ ഉപകരണങ്ങളാണ് പ്രായഭേദമെന്യേ ആളുള്‍ക്കായി ഒരുക്കിയിട്ടുള്ളത്.കൗതുകവും ആഘോഷവുമായി കുടുംബശ്രീയുടെ ജല ടൂറിസം.


ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉറപ്പാക്കുന്നു. നീലംപേരൂര്‍ പഞ്ചായത്ത് 7-ാം വാര്‍ഡിലെ മൂന്ന് കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ സന്ധ്യാ മനോജ്, ഷേര്‍ലി രാജേന്ദ്രന്‍, സരസമ്മ ബേബി, മോളി രാജേന്ദ്രന്‍, മണിയമ്മ വിനോദ് എന്നിവരാണ് വാട്ടര്‍ ടൂറിസം നടത്തിപ്പിന് പിന്നിലുള്ളത്.

 

ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് പ്രവര്‍ത്തനം. അവധിക്കാലമായതോടെ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വാട്ടര്‍ ടൂറിസം ആഘോഷിക്കാന്‍ എത്തുന്നുണ്ട്. പയറ്റുപാക്കയിലെ കനാലിലായിരുന്നു മുന്‍പ് വാട്ടര്‍ ടൂറിസം നടത്തിയത്. കനാലില്‍ പോള തിങ്ങിയതോടെ പ്രവര്‍ത്തനം ഇങ്ങോേട്ടക്ക് മാറ്റി.


റൈഡുകള്‍ക്കായി കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നീലംപേരൂര്‍ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കി വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (20 minutes ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (30 minutes ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (1 hour ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (1 hour ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (1 hour ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (8 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (8 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (8 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (8 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (9 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (9 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (9 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (9 hours ago)

Malayali Vartha Recommends