Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിന്റെ മാതൃകാ വിനോദ സഞ്ചാരഗ്രാമം; കുമ്പളങ്ങി

12 SEPTEMBER 2017 06:07 PM IST
മലയാളി വാര്‍ത്ത

വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരിടമാണ് കേരളത്തിന്റെ മാതൃകാ വിനോദസഞ്ചാരകേന്ദ്രമെന്ന് അറിയപ്പെടുന്ന കുമ്പളങ്ങി. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ തനതായ ഒരു സ്ഥാനം വളരെ നേരത്തെതന്നെ സ്വന്തമാക്കിയ ഈ സ്ഥലത്തിന് പ്രത്യേകതകള്‍ ധാരാളമുണ്ട്. നീണ്ടുപരന്നു കിടക്കുന്ന കായലില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കുമ്പളങ്ങിയില്‍ കാണാനുള്ളത് സാധാരണ ജീവിതത്തിന്റെ ഒട്ടും മായമില്ലാത്ത കാഴ്ചകളാണ്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിന് കിട്ടിയത് കുമ്പളങ്ങിയെ കണ്ടിട്ടാണോ എന്നു തോന്നും ഒരിക്കല്‍ ഇവിടെ എത്തിയാല്‍. അത്രയധികം മനോഹരിയാണ് കൊച്ചിയിലെ ഈ കടലോര ഗ്രാമം. പ്രഭാതം മുതല്‍ത്തന്നെ കാഴ്ചകളുടെ പൂരമാണ് ഇവിടെ. മത്യബന്ധനം നടത്തുന്ന ഗ്രാമീണരും റോഡിന്റെ വശങ്ങളിലെ ചെമ്മീന്‍കെട്ടുകളും കയറു പിരിക്കുന്ന ആളുകളും ചീനവലകളുമെല്ലാം കുമ്പളങ്ങിയെ മറ്റൊരു ലോകമാക്കി മാറ്റുന്നു. ആര്‍ഭാടങ്ങളോ ഏച്ചുകെട്ടലുകളോ ഒന്നുമില്ലാതെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കുന്ന കുമ്പളങ്ങി വിദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്.

കേരളത്തില്‍ ആദ്യമായി ഹോം സ്‌റ്റേ എന്ന ആശയം നടപ്പാക്കിയ സ്ഥലങ്ങളിലൊന്നാണ് കുമ്പളങ്ങി. തങ്ങളുടെ നാട്ടില്‍ എത്തുന്നവരെ സ്വന്തം ഭവനങ്ങളില്‍ താമസിപ്പിച്ച് തങ്ങളുടെ ജീവിത രീതികളും ഗ്രാമത്തിന്റെ തുടിപ്പുകളുമാണ് അവര്‍ പകര്‍ന്നു നല്‍കുന്നത്. താമസത്തോടൊപ്പം ഇവിടുത്തെ പരമ്പരാഗത വിഭവങ്ങള്‍ രുചിക്കാനുള്ള അവസരവും ഉണ്ട്.

കേരളത്തിലെയും ഇന്ത്യയിലേയും ആദ്യത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. മനോഹരങ്ങളായ പ്രകൃതി കാഴ്ചകളുള്ള ഇവിടം ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. ആരെയും ആകര്‍ഷിക്കുന്ന ജലാശയങ്ങള്‍ ഇവിടുത്തെ വേറൊരു കാഴ്ചയാണ്. കണ്ടല്‍ക്കാടുകളും ചൂണ്ടയിടാനുള്ള സ്ഥലങ്ങളും ഒക്കെ ഇവിടെയുണ്ട്. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ സന്ദര്‍ശകരെ, പ്രത്യേകിച്ച് വിദേശികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍ ഒട്ടേറെയാണുള്ളത്. കായലിന്റെ കരയില്‍ സൂര്യനു മുഖം നല്‍കി പകല്‍ ഉയര്‍ന്നു നില്‍ക്കുന്ന ചീനവലകള്‍ അന്തിക്ക് സൂര്യന്‍ കടലില്‍ താഴുമ്പോള്‍ കായലില്‍ മീന്‍കൂട്ടങ്ങളെ തേടി മുങ്ങുന്ന കാഴ്ച കാണാന്‍ സാധിക്കും. കൂടാതെ ഗ്രാമവാസികളുടെ മീന്‍പിടുത്തവും വഞ്ചിയിലുള്ള കറക്കവും ഒക്കെയുള്ള ഇവിടുത്തെ കാഴ്ചകള്‍ ഇന്ത്യയില്‍ അല്ല, ലോകത്തില്‍ തന്നെ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല എന്നു നിസംശയം പറയാം.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ വ്യത്യസ്ത സാന്നിധ്യമാണ് കുമ്പളങ്ങി. ഇവിടുത്തെ സ്വാഭാവിക പരിസ്ഥിതിയില്‍ മാറ്റം വരുത്താതെ പരിസ്ഥിതിയോട് ചേര്‍ന്ന് നിന്നുള്ള വിപ്ലവകരവും അനുകരണീയവുമായ മാതൃകയാണ് കുമ്പളങ്ങിയില്‍ നടപ്പാക്കിയത്.

എറണാകുളത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാമ് കുമ്പളങ്ങി സ്ഥിതി ചെയ്യുന്നത്. പള്ളുരുത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ ഏറ്റവുമടുത്തത് എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (8 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (13 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (59 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends