Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

കാരാപ്പുഴയുടെ വശ്യതക്ക് മാറ്റ് കൂട്ടി മഴ!

21 SEPTEMBER 2017 11:08 AM IST
മലയാളി വാര്‍ത്ത

മഴയില്‍ നിറഞ്ഞ കാരാപ്പുഴയുടെ വശ്യതയിലേക്ക് സഞ്ചാരികളൊഴുകിയെത്തുന്നു. സഞ്ചാരികളെ കാരാപ്പുഴ ഡാമിലേക്ക് ആകര്‍ഷിക്കുന്നത് വൃഷ്ടി പ്രദേശത്തെ മഴയുടെ സൗന്ദര്യവും ഷട്ടറുകള്‍ തുറന്നതോടെ വെള്ളം പതഞ്ഞൊഴുകുന്ന കാഴ്ചയുമാണ്.

ഡാമിന്റെ മുകളില്‍ നിന്നുള്ള കുന്നുകളുടെയടക്കം ദൂരക്കാഴ്ച കാണാനെത്തുന്നവരും മഴ ചിത്രങ്ങള്‍ പകര്‍ത്താനെത്തുന്നവരും മഴയെ ആസ്വാദിക്കാനെത്തുന്നവരും എറെയാണ്. കുറേയായി അടഞ്ഞു കിടന്നിരുന്ന ഷട്ടറുകള്‍ കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് തുറന്നത്.

ഡാമിന്റെ പുറക് വശത്ത് നീണ്ടു കിടക്കുന്ന വൃഷ്ടി പ്രദേശത്തെ മഴയും സഞ്ചാരികള്‍ക്ക് എറെ പ്രിയമാണ്. ഡാം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പാര്‍ക്കിലും സമയം ചെലവഴിക്കാന്‍ കഴിയുന്നതിനാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അവധി ദിവസങ്ങളിലെല്ലാം രണ്ടായിരത്തിലധികം പേര്‍ ഡാമിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്.

ടൂറിസം പദ്ധതിയുടെ പാര്‍ക്കില്‍ നിന്നു 550 മീറ്റര്‍ ദൂരം ഡാമിന്റെ മുകളിലൂടെ കല്‍നടയായിട്ടാണ് ഷട്ടറുകള്‍ തുറന്ന് വിട്ടിരിക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെത്തുന്നത്. ഈ വര്‍ഷം അപൂര്‍വമായിട്ടാണ് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.

 

ഡാമിന്റെ മുന്‍വശത്തെ പാലത്തിലൂടെ വെള്ളം കയറുമെന്നതിനാല്‍ അധികൃതരുടെ നിരീക്ഷണത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. എറെക്കാലത്തിന് ശേഷം ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് സഞ്ചാരികളും പ്രദേശവാസികളും കൂടുതലായി ഇവിടേക്ക് എത്താന്‍ കാരണം. ചിത്രങ്ങള്‍ പകര്‍ത്താനും നിരവധി പേരാണെത്തുന്നത്!

ഡാമിലെ ജലനിരപ്പ് നിശ്ചയിച്ചിട്ടുള്ള പരിധിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ വീണ്ടും അടയ്ക്കും. സുരക്ഷയ്ക്കായി...ശ്രദ്ധിക്കുക
തുറന്ന ഷട്ടറുകളടെ ഭാഗത്തേക്ക് സഞ്ചാരികളെത്തുന്ന പടികളില്‍ നിറയെ പായല്‍ നിറഞ്ഞതിനാല്‍ അപകട സാധ്യത എറെയാണ്.

നീരൊഴുക്കിന്റെ അടുത്തേക്കെത്തി മൊബൈലിലടക്കം ചിത്രങ്ങള്‍ പകര്‍ത്തുന്നവരും ശ്രദ്ധിക്കണം.

ഡാമിലെ സുരക്ഷാ ജീവനക്കാരുടെയടക്കം നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലക്കണം.

വിനോദ സഞ്ചാരികള്‍ക്ക് നില്‍ക്കാന്‍ അനുവാദമുള്ളതിന് അപ്പുറത്തേക്ക് ചതുപ്പ് നിലങ്ങളടക്കമുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് പോകാന്‍ പാടില്ല.

ഡാമിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളത്തില്‍ ഇറങ്ങുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (8 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (13 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (59 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends