Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ഭൂപടത്തില്‍ കാണാത്ത ഇടം: പാണിയേലി പോര്

23 SEPTEMBER 2017 03:14 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വിനോദ സഞ്ചാരഭൂപടത്തില്‍ ഇടം നേടാന്‍ കഴിയാത്ത ഒരുപാട് ഇടങ്ങള്‍ നമുക്കു ചുറ്റമുണ്ട്. പ്രാദേശികമായും ആളുകള്‍ പറഞ്ഞും മാത്രം അറിയുന്ന ഇത്തരം സ്ഥലങ്ങളിലൊന്നാണ് പാണിയേലി പോര്.

പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറി സ്വരമുണ്ടാക്കി ഒഴുകി വരുന്ന പെരിയാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് പാണിയേലി പോര് എന്ന് സ്ഥലപ്പേര് വന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.

മലമുകളില്‍ നിന്നും ഒഴുകി വരുന്ന പെരിയാറാണ് പാണിയേലി പോരിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മാലിന്യങ്ങളൊന്നുമില്ലാതെ കല്ലുകളില്‍ തട്ടിച്ചിതറി എത്തുന്ന പെരിയാറിന്റെ സുന്ദരമുഖമാണ് പാണിയേലിയില്‍ കാണാന്‍ കഴിയുക.

പോരിനുള്ളിലൂടെ പുഴയിലേക്കുള്ള വഴി കാടുമൂടിയതാണ്. കാട് എന്നു പറഞ്ഞാല്‍ പോരാ..ചെറിയൊരു വനം എന്നു തന്നെ പറയേണ്ടിവരും.

ആദ്യം ശാന്തമായി ഒഴുകുന്ന പുഴ നമ്മെ ആകര്‍ഷിക്കുമെങ്കിലും മുന്നോട്ടുള്ള നടത്തത്തിന്റെ ശക്തി കൂടുന്തോറും പുഴയുടെ ശബ്ദവും കൂടുന്നത് കേള്‍ക്കാം.

മറ്റൊരിടത്തും കിട്ടാത്ത പ്രത്യേകമായ ഒരു യാത്രയാണ് പാണിയേലി പോരിന്റെ പ്രധാന ആകര്‍ഷണം. പെരിയാറിന്റെ സൗന്ദര്യം മാത്രമല്ല ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വെള്ളച്ചാട്ടങ്ങളും തുരുത്തുകളും പാറക്കൂട്ടങ്ങളും കാടിന്റെ സൗന്ദര്യവും കൂടാതെ പാണിയേലി പോരിന്റെ മാത്രം പ്രത്യേകതയായ കല്ലോടികുഴികളുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

പോരിലൂടെ നദിയുടെ അക്കരെ കടക്കാന്‍ ശ്രമിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. പാറക്കൂട്ടത്തിനു മുകളിലൂടെ പോകുന്ന വെള്ളം മാത്രമല്ല അപകടകാരിയുള്ളത്. പാറയില്‍ കാണപ്പെടുന്ന പ്രത്യേകതരം കുഴികളും വഴുവഴുക്കലുമാണ്. പാണിയേലി പോരില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ് ഇവിടുത്തെ കല്ലാടിക്കുഴികള്‍.പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ കല്ലുകള്‍കൊണ്ടു രൂപംകൊണ്ടതാണീ കുഴികള്‍. ശക്തമായ ഒഴുക്കില്‍ പാറയുടെ മുകളില്‍ വീഴുന്ന കല്ലുകള്‍ തിരിഞ്ഞു തിരിഞ്ഞ് കുഴി രൂപപ്പെടുകയും പിന്നീട് അതിനകത്തുപെട്ടുപോകുന്ന കല്ലുകള്‍ ഉള്ളില്‍ കിടന്നാടിയായി കുഴി വലുതാവുകയും ചെയ്യുമത്രെ. അങ്ങനെ രൂപം കൊള്ളുന്നതാണ് കല്ലാടിക്കുഴികള്‍.

നിരവധി പേര്‍ ഇവിടെ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. അശ്രദ്ധമായുള്ള സഞ്ചാരവും പാറകളിലെ വഴുക്കലും അടിയൊഴുക്കും കൂടാതെ കല്ലാടിക്കുഴികളില്‍ പെട്ടും ധാരാളമാളുകള്‍ മരണപ്പെട്ടിട്ടുണ്ട്. പാണിയേലിപ്പോരില്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. കൂടാതെ മുന്നറിയിപ്പില്ലാതെ ഭൂതത്താന്‍കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാല്‍ പെട്ടെന്ന് നദിയിലെ ജലനിരപ്പ് ഉയരും. അതിനാല്‍ കൃത്യമായ മുന്‍കരുതലുകളെടുത്തിട്ടുവേണം ഇവിടേക്ക് വരാന്‍.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിനു സമീപമാണ് പാണിയേലി പോര് സ്ഥിതി ചെയ്യുന്നത്. കുറുപ്പംപടി, മനയ്ക്കപ്പടി,വേങ്ങൂര്‍,കൊമ്പനാട്, ക്രാരിയേലി, തെക്കേക്കവല എന്നീ റൂട്ടിലൂടെയാണ് എത്തേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (9 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (14 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends